എല്ലാം മറന്ന് പ്രണയിച്ച വിവാഹിതയായ യുവതി കാമുകന് തന്റൈ നഗ്ന ചിത്രങ്ങള്‍ അയച്ചു; ഇത് കണ്ട് പിടിച്ച ഭര്‍ത്താവ് തന്റെ കാമുകിയായ നടിയുമായി ചേര്‍ന്ന് ചെയ്തത് ഇങ്ങനെ; പറവൂരില്‍ പ്രവാസി യുവാവിനും കാമുകിക്കും കിട്ടിയത് എട്ടിന്റെ പണി

24

പറവൂര്‍: ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്ത പ്രവാസി മലയാളി പറവൂര്‍ വലിയപല്ലം തുരുത്ത് സ്വദേശി അറസ്റ്റില്‍. ഭാര്യയുടെ പരാതിയില്‍ വടക്കേക്കര പോലീസ് അറസ്റ്റു ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഒന്നാം പ്രതിയായ ഭാര്യയുടെ കാമുകന്‍ ചാലക്കുടി താഴൂര്‍ സ്വദേശിയായ ബിന്റോ തോമസ് വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് നടപടി ആരംഭിച്ചു.

Advertisements

പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ കാമുകിയും നടിയുമായ കടവന്തറ സ്വദേശിയായ യുവതി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: പരാതിക്കാരിയുടെ ഭര്‍ത്താവ് വിദേശത്തുള്ളപ്പോള്‍ യുവതിയുമായി കാമുകന്‍ അടുപ്പത്തിലായി. ഇതറിഞ്ഞ് ഭാര്യ പിണങ്ങി. ഇതിനിടെ ഇവര്‍ ഫേസ്ബുക്കിലൂടെ വിദേശത്ത് ജോലി ചെയ്യുന്ന ബിന്റോ തോമസുമായി പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന ബിന്റോയുടെ ഉറപ്പില്‍ നഗ്‌നചിത്രങ്ങളും വീഡിയോയും വാട്ട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തു.

ഇതിനിടെ ബിന്റോ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ബന്ധം വേര്‍പ്പെടുത്തണമെന്നും തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും പറഞ്ഞു.നഗ്‌ന ചിത്രങ്ങളുടെ കാര്യങ്ങളും ബിന്റോ സൂചിപ്പിച്ചിരുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് തന്ത്രത്തില്‍ തന്റെ കാമുകിയായ നടിയെക്കൊണ്ട് ബിന്റോയെ ഫേസ്ബുക്കിലൂടെ വളച്ചെടുപ്പിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തി ഭര്‍ത്താവിന് നല്‍കി.

ഇതോടെ ഇയാളും ഭീഷണി തുടങ്ങി. പ്രശ്‌നം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ പോലീസില്‍ പരാതിയെത്തി. വിവാഹവാഗ്ദാനം നല്‍കി നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ശേഷം ബിന്റോ പിന്‍മാറിയെന്നും പോലീസ് പറഞ്ഞു. ചാലക്കുടിയിലെ മാരുതി സവീസ് സെന്റര്‍ ജീവനക്കാരനായ ബിന്റോ രണ്ട് വര്‍ഷം മുമ്പാണ് വിദേശത്ത് പോയത്.

 

 

 

Advertisement