മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധത്തിലൂടെ ഒരു കുട്ടിയുടെ പിതാവായ 17കാരന്‍ എട്ടാംക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍, സംഭവം നെയ്യാറ്റിന്‍കരയില്‍

29

തിരുവനന്തപുരം: മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധത്തിലൂടെ ഒരു കുട്ടിയുടെ പിതാവായ 17 കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. പതിനാലു വയസുള്ള എട്ടാംക്ലാസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

Advertisements

പോലീസ് പ്രതിയെ പിടികൂടിയപ്പോഴാണ് ഇയാള്‍ക്ക് നെയ്യാറ്റിന്‍കര സ്വദേശിനിയില്‍ ഒരു കുഞ്ഞുള്ളതായി കണ്ടെത്തിയത്. നരുവാമൂട് സ്വദേശിയാണ് പ്രതി. കരമന സിഐ ആര്‍എസ് ശ്രീകാന്താണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Advertisement