Celebrities Entertainment

തനിക്ക് വിജയിയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം നായികയാവാൻ അവസരം വന്നിരുന്നു: വെളിപ്പെടുത്തലുമായി നവ്യാ നായർ

നന്ദനം എന്ന സിനിമയിലെ ബാലാമണിയായി മലയാളികളുടെ മനസ്സിൽ ചേക്കേറിയ പ്രിയ താരമാണ് നവ്യനായർ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി നല്ല കഥാപാത്രങ്ങളെ ആസ്വദകർക്കായി സമ്മാനിച്ച നവ്യ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വെളളിത്തിരയിലേക്ക് മടങ്ങി എത്താനുളള ഒരുക്കത്തിലാണ്.

എന്നാൽ ഇപ്പോൾ നവ്യയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയരിക്കുകയാണ്. അഭിമുഖത്തിനായി നവ്യ എത്തിയത് വളരെ വേറിട്ട ഗെറ്റപ്പിലായിരുന്നു. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് ഈ ഗെറ്റപ്പെന്നും എന്നാൽ താൻ വളരെ സാധാരണ വേഷമാണ് റിയൽ ലൈഫിൽ ധരിക്കാറെന്നും വ്യക്തമാക്കിയിരിക്കുകയാണ് നവ്യ.

എന്നാൽ താരം അഭിമുഖത്തിടെ ഏവരെയും ഞെട്ടിച്ച് കൊണ്ട് ചില വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തിരുന്നു.
തമിഴ് നടൻമാരായ വിജയിയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാൻ തന്നെ തേടി അവസരങ്ങൾ വന്നിരുന്നു എന്നും പക്ഷേ ആ സിനിമകൾ ചെയ്യാനായില്ലെന്നും താരം പറഞ്ഞു. കുറച്ച് തമിഴ് സിനിമകൾ മാത്രമേ ചെയ്തിട്ടുളളു എങ്കിലും തമിഴ് സിനിമകളോട് വലിയ പ്രിയമാണ് ഇപ്പോളും.

മലയാള സിനിമയിലെ തിരക്കുകൾ കാരണമാണ് അന്ന്് സൂപ്പർ താരങ്ങളായ വിജയിയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അത് നടക്കാതെ പോയത് എന്നും താരം പറഞ്ഞു. അതോടൊപ്പം കൂടെ അഭിനയിക്കാനാഗ്രഹിക്കുന്ന താരങ്ങളുടെ പേരും നവ്യ വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

മോഹൻലാൽ, മമ്മൂട്ടി, രജിനികാന്ത് എന്നിവരുടെ കൂടെ അഭിനയിക്കാനാണ് ഇനി മോഹം. രജിനികാന്ത് എന്ന നടനെ ഏറെ ആരാധിക്കുന്നെന്നും അതോടൊപ്പം താരത്തിന്റെ സ്റ്റൈലും സംസാരശൈലിയുമൊക്കെ ഏറെയിഷ്ടമാണെന്നും നവ്യ വെളിപ്പെടുത്തുന്നു. അടുത്തിടെയായിരുന്നു സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യരുമൊത്തുള്ള താരത്തിന്റെ ചിത്രങ്ങളും വൈറലായി മാറിയിരുന്നത്.

താരം നായികയായി ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്ന വികെ പ്രകാശ് സംവിധാനം നിർവഹിക്കുന്ന ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിച്ചുവരുകയാണ്. ഒരു ജങ്കാർ ബോട്ടിലെ കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ചിത്രത്തിൽ എത്തുന്നത്. രണ്ടു കുട്ടികളുടെ അമ്മ. ഭർത്താവ് ദുബായിൽ അവരുടെ ജീവിതത്തിൽ മൂന്നു ദിവസം കൊണ്ടു നടക്കുന്ന കാര്യങ്ങളാണു സിനിമയുടെ പ്രമേയം.