ഉണ്ട ഉടൻ കൈരളിയിലും ഏഷ്യാനെറ്റിലും: ടെലികാസ്റ്റ് ചെയ്യുന്ന ദിവസം ഇതാണ്

15

അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട തിയറ്ററുകളിൽ വിജയം നേടിയതിനൊപ്പം നിരൂപക പ്രശംസയും നേടിയെടുക്കുകയാണ്. ആഗോള കളക്ഷൻ 30 കോടി രൂപയ്ക്കടുത്ത് നേടിയ ചിത്രം പ്രമുഖ കേന്ദ്രങ്ങളിൽ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്.

Advertisements

ഇപ്പോൾ ചിത്രത്തിന്റെ ടിവി പ്രീമിയർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഓണത്തിന് കൈരളിയിലും ഏഷ്യാനെറ്റിലും ചിത്രം ഒരുമിച്ചെത്തുമെന്നാണ് വിവരം.

ഛത്തീസ്ഗഡിലേക്ക് മാവോയിസ്റ്റുകളെ നേരിടുന്നതിനായി പോകുന്ന പൊലീസ് സംഘത്തിന്റെ കഥ പറഞ്ഞ ചിത്രം 8 കോടിയോളം രൂപയുടെ മുതൽ മുടക്കിലാണ് നിർമിച്ചത്. ഇരു പരിഗണിക്കുമ്പോൾ മികച്ച നേട്ടമാണ് ഉണ്ട സ്വന്തമാക്കിയിരിക്കുന്നത്.

മറ്റ് ബിസിനസുകൾ കൂടിച്ചേരുമ്പോൾ ഇത് ഇനിയും ഉയരും. എസ് ഐ മണിയായി മമ്മൂട്ടി എത്തിയ ചിത്രം നിരൂപകരുടെയും പ്രശംസ നേടി.

ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം നൽകി അടയാളപ്പെടുത്തിയ ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ട് റിലീസിനു മുമ്‌ബേ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Advertisement