വിവാഹം കഴിച്ചു എന്നതുകൊണ്ട് എന്റെ ആവശ്യങ്ങൾ ഒന്നും ഇല്ലാതായി പോകുന്നില്ല: തുറന്നു പറഞ്ഞ് ജനീലിയ ഡിസൂസ

505

തെന്നിന്ത്യൻ സിനിമകളിലടക്കം സൂപ്പർ നായകൻമാരോടൊപ്പം തിളങ്ങിയ താരസുന്ദരി ജനീലിയ ഡിസൂസ. അതേ സമയം ഇതുവരെ ഒരു മലയാള സിനിമയിൽ മാത്രമാണ് ജനീലിയ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജനീലിയ.

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉറുമി എന്ന ചിത്രത്തിൽ ആയിരുന്നു അറക്കൽ ആയിഷ എന്ന കഥാപാത്രത്തെ ജനീലിയ അവതരിപ്പിച്ചത്. വളരെയേറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയും ചെയ്ത കഥാപാത്രമായിരുന്നു ഇത്.

Advertisements

ബോളിവുഡിൽ സജീവമാകുന്നതിന് മുൻപ് തന്നെ നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ ഭാഷകളിൽ ജനീലിയ സജീവമായിരുന്നു. ഹിറ്റ് മേക്കർ ഷങ്കർ സംവിധാനം ചെയ്ത ബോ യ്‌ സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജനീലിയ സിനിമയിൽ അരങ്ങേറുന്നത്.

ചിത്രം തമിഴിൽ വലിയ വിജയമായിരുന്നില്ലെങ്കിലും ഇതിൻറെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് ജനീലിയയ്ക്ക് വന്ന ഓഫറുകൾ എല്ലാം തന്നെ തെലുങ്കിൽ നിന്നും ആയിരുന്നു. അങ്ങനെ തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ ജനീലിയ.

Also Read
റിസ്‌ക്ക് എടുത്താണ് ആ റോൾ ചെയ്തത്, മുഴുവൻ കണ്ടിട്ടും അവരുടെ വികാരത്തിൽ മാറ്റം വന്നില്ല, അങ്ങനെ അഭിനയിക്കാൻ പാടില്ലായിരുന്നു; മാപ്പപേക്ഷിച്ച് സാമന്ത

ജനീലിയ തെലുങ്കിൽ അവതരിപ്പിച്ച ഒരുപാട് സിനിമകൾ പിന്നീട് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡിൽ സജീവമായതിനു ശേഷമാണ് രിതേഷ് ദേശ്മുഖ് എന്ന താരവുമായി ജനീലിയ വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ അത്ര സജീവമായിരുന്നില്ല താരം. ഇപ്പോൾ തൻറെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ജനീലിയ.

പിങ്ക്വില്ല എന്ന ഓൺലൈൻ വെബ്‌ സൈ റ്റിന് ആണ് ജനീലിയ അഭിമുഖം നൽകിയിട്ടുള്ളത്. വിവാഹം കഴിഞ്ഞെന്ന് കരുതി സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട ആവശ്യമില്ല. വിവാഹം കഴിഞ്ഞെന്ന് കരുതി എൻറെ ആവശ്യങ്ങൾ ഇല്ലാതാകുന്നില്ല. സിനിമയിൽ ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ തിരിച്ചുവരാൻ ഒരുപാട് ആഗ്രഹമുണ്ട് ജനീലിയ ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തി. വർഷത്തിൽ 365 ദിവസം ഞാൻ ചെലവഴിച്ചത് സിനിമയ്ക്ക് വേണ്ടി ആയിരുന്നു. അതുകൊണ്ടാണ് ഇനി കുറച്ചുസമയം കുടുംബത്തിനു വേണ്ടിയും ചിലവഴിക്കാം എന്ന് തീരുമാനിച്ചത്.

ഞാൻ തെലുങ്കിൽ അവതരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങൾ ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിൽ ഇപ്പോൾ പ്രകടമായ മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. നല്ല രീതിയിലാണ് ബോളിവുഡ് മാറുന്നത് എന്നറിയുന്നതിൽ സന്തോഷമുണ്ട് ജനീലിയ കൂട്ടിച്ചേർത്തു.

തെലുങ്കിൽ ഞാൻ അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇറ്റ്സ് മൈ ലൈഫ് എന്ന ചിത്രത്തിലേത്. ഇപ്പോഴും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അത്. രണ്ട് തലമുറകൾ തമ്മിലുണ്ടാകുന്ന ജനറേഷൻ ഗ്യാപ്പ്‌നെ കുറിച്ചാണ് ചിത്രം പറയുന്നത്.

Also Read
ഭർത്താവ് രൺവീർ 23 ചുംബന സീനുകൾ ഉള്ള സിനിമയിൽ അഭിനയിച്ചപ്പോൾ അതിലുമേറെ ചുംബനങ്ങളുള്ള സിനിമയിൽ വേഷമിട്ട് ദീപിക പദുക്കോൺ, സംഭവം ഇങ്ങനെ

ഇപ്പോഴും പ്രസക്തിയുള്ള ഒരു വിഷയം ആണ് അത്. ആ കഥാപാത്രത്തെ ഒന്നുകൂടി അവതരിപ്പിക്കുവാൻ എനിക്ക് താല്പര്യമുണ്ട്. ബോളിവുഡിൽ എത്തുമ്പോൾ ആ വേഷം ഒരിക്കൽ കൂടി എനിക്ക് ലഭിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

നീ വിവാഹം കഴിക്കാൻ പോവുകയാണോ, പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവിടെ കരിയർ ഒടുങ്ങി, എന്നായിരുന്നു പലരും പറഞ്ഞത്. അതൊന്നും എന്നെ ബാധിക്കാൻ അനുവദിച്ചില്ല. വിവാഹം കഴിഞ്ഞാൽ കുറച്ചു നാൾ കുടുംബത്തിനു വേണ്ടി സമയം നീക്കിവെക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.

ഇപ്പോൾ ഇൻഡസ്ട്രിയിൽ പോസിറ്റീവായ മാറ്റങ്ങൾ കാണുന്നുണ്ട്. വിവാഹത്തിന് മുമ്ബ് വിശ്രമമില്ലാതെ താൻ സിനിമാലോകത്ത് ഓടിനടക്കുകയായിരുന്നു. ആളുകൾ പലരും എന്നെ ഹിന്ദി സിനിമയിൽ കണ്ടിട്ടുണ്ടാവില്ല. പക്ഷേ വർഷത്തിൽ ഭൂരിഭാഗം ദിവസവും തെന്നിന്ത്യൻ സിനിമയിൽ ജോലി ചെയ്യുകയായിരുന്നു.

Also Read
മെഹന്ദി അടിച്ച് പൊളിച്ച് എലീന പടിക്കൽ, കിടിലൻ ഡാൻസ് കളിച്ച് താരം, ആഘോഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

അങ്ങനെയാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്. വിവാഹ ശേഷം കുട്ടികളുണ്ടായതോടെ അവർക്കൊപ്പം സമയം കണ്ടെത്തണമെന്ന് തോന്നി. എന്നാൽ വിവാഹമോ അമ്മയാവുന്നതോ ഒന്നും പ്രശ്നമല്ലാത്ത ഒരു കാലമാണ് ഇപ്പോൾ സിനിമയ്ക്ക് എന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്.

വർഷത്തിൽ രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്യാനാണ് പദ്ധതി. അത് താനെന്ന അഭിനേത്രിയുടെയും വ്യക്തിയുടെയും വളർച്ചയെ സഹായിക്കും. മുന്നിൽ വരുന്ന അവസരങ്ങളെല്ലാം സ്വീകരിക്കാൻ ഇനി നിൽക്കില്ല. പകരം ചെയ്യണമെന്നു തോന്നുന്നവ മാത്രമേ ചെയ്യൂ’ ജെനീലിയ പറയുന്നു.

Advertisement