എന്റെ മുറിയിൽ നിന്നും ഇറങ്ങി പോവേണ്ടവളാണ് ആ പോവുന്നത്: സിനിമാ നടിയുമായുള്ള തന്റെ പ്രണയം ഇന്നസെന്റ് വെളിപ്പെടുത്തിയതിനെ കുറിച്ച് എംജി ശ്രീകുമാർ

2361

ലാൽ ജോസ് ദിലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം പാടിയെത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയും അവതാരകയും ഒക്കെയായി മാറിയ താരണ് റിമി ടോമി. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയ റിമി മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമാണ്.

അതേ സമയം ലോക്ഡൗണിൽ ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്.

Advertisements

എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ റിമി പങ്കടുത്തിരുന്നു. ഈ പരിപാടിയിൽ ആദ്യകാലത്തെ പ്രണയത്തെകുറിച്ച് റിമി നേരത്തെ പറഞ്ഞതിനെ പറ്റി എംജി ചോദിച്ചിരുന്നു.

ഈ ചോദ്യത്തിന് ഉത്തരം പറയാനായി നടൻ ഇന്നസെന്റിന് ഒരു സിനിമാനടിയോട് ഇഷ്ടം ഉണ്ടായിരുന്നതിനെ കുറിച്ചും എംജി ശ്രീകുമാർ പറയുക ഉണ്ടായി. ഒരിക്കൽ ഇന്നസെന്റ് ചേട്ടനോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

Also Read
ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല, അത് കൊണ്ട് തന്നെ അങ്ങിനെ അഭിനയിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല

എനിക്ക് ഭയങ്കര പ്രേമമായിരുന്നു. വിവാഹം കഴിക്കാനും ആഗ്രഹിച്ചു. പക്ഷേ ഇപ്പോൾ അവൾ കല്യാണം ഒക്കെ കഴിച്ച് സുഖമായി കഴിയുകയാണ്. ഇപ്പോഴും കാണാറുണ്ടോന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു മറുപടി.

എംപി ആയതിന് ശേഷം ഡൽഹിയിൽ പോയപ്പോൾ ഒരു ഹോട്ടലിൽ തമാസിക്കുകയാണ്. താഴെ ഞാനും മുകളിൽ ഞാൻ സ്നേഹിച്ചിരുന്ന നടിയും താമസിക്കുകയാണ്. മറ്റാരുമല്ല അത് ഹേമമാലിനി ആയിരുന്നു. രാവിലെ ഹേമമാലിനി ഇറങ്ങി ഇന്നച്ചന്റെ മുറിയുടെ മുന്നിലൂടെ പോയപ്പോൾ അദ്ദേഹം ആലീസിനോട് പറഞ്ഞു എന്റെ മുറിയിൽ നിന്നും ഇറങ്ങി പോവേണ്ടവളാണ് ആ പോവുന്നതെന്ന്.

അതേ സമയം റിമി കരഞ്ഞോണ്ട് പാട്ട് പാടിയ അനുഭവും ഇരുവരും പങ്കുവെച്ചു. 2004 ൽ ആദ്യമായി റിമി അമേരിക്കയിൽ പരിപാടിയ്ക്ക് പോയപ്പോഴാണ് സംഭവം. അന്ന് എംജിയുടെ തന്നെ പരിപാടിയിൽ പാടാനാണ് പോയതെങ്കിലും കരഞ്ഞോണ്ടാണ് റിമി പാടിയത്.

അതേ കുറിച്ചുള്ള ചോദ്യത്തിന് രസകരമായിട്ടുള്ള മറുപടിയാണ് താരം കൊടുത്തത്. അന്ന് ഞാനെടുത്ത് വെച്ച രണ്ട് ബിസ്‌കറ്റ് ജ്യോതിർമയി എടുത്തു തിന്നു. അത്രയേ ഉണ്ടായിരുന്നുള്ളു കാരണമെന്നാണ് റിമി പറയുന്നത്. ഞാനും ജ്യോതി ചേച്ചിയും അത്രയും കമ്പനിയാണ്.

Also Read
മൂക്കും പൊത്തി ഭക്ഷണം കഴിയ്ക്കുന്ന മൃദുല ; ഇനി എന്തൊക്കെ കാണണം ഈശ്വരാ, എന്ന് യുവ കൃഷ്ണ : ശ്രദ്ധ നേടി വീഡിയോ

പക്ഷേ വീട്ടിൽ നിന്നും ആദ്യമായി മാറി നിൽക്കുകയാണല്ലോ. ചെറിയ കാര്യം മതി ആർട്ടിസ്റ്റുകൾക്ക് തമ്മിൽ പിണക്കം വരാൻ എന്നും റിമി പറയുന്നു.

Advertisement