ഒരു സിനിമാ പോസ്റ്റർ ഇങ്ങിനെയുമോ ? മമ്മൂട്ടി ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്റർ വൈറൽ

6

ജയറാം നായകനായ പഞ്ചവർണത്തത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ.

ഇപ്പോഴിതാ സിനിമയുടെ പ്രചാരണം സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ഒരു ഗാനമേള ടീമിന്റെ പശ്ചാത്തലത്തിലുള്ളതാണ് സിനിമയുടെ കഥ. സിനിമയുടെ പ്രചാരണാർത്ഥം സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റർ അണിയറക്കാർ പങ്കുവച്ചു.

Advertisements

ഒറ്റനോട്ടത്തിൽ ഒരു ഗാനമേള ടീമിന്റെ പോസ്റ്റർ എന്ന് മാത്രമേ തോന്നൂ. എന്നാൽ പോസ്റ്ററിൽ മൈക്ക് പിടിച്ച് നിൽക്കുന്നത് മമ്മൂട്ടിയും കൂടെയുള്ളത് മനോജ് കെ ജയനടക്കമുള്ള താരങ്ങളുമാണ്. സൂപ്പർ ഹിറ്റ് ഗാനമേള യുടെ ഈ പോസ്റ്റർ യഥാർത്ഥത്തിൽ സിനിമയുടെ പോസ്റ്ററും സിനിമയ്ക്കുള്ളിലെ പോസ്റ്ററുമാണ്.

സിനിമയുടെ പോസ്റ്ററല്ല സിനിമയിലെ പോസ്റ്റർ എന്ന തലവാചകത്തോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത് .രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കലാസദൻ ഉല്ലാസ് എന്ന ഗാനമേള ട്രൂപ്പ് ഗായകന്റെ റോളിലെത്തുന്നു. പുതുമുഖ താരം വന്ദിത മനോഹർ നായികയാകുന്ന ചിത്രത്തിന് സംഗീതം ദീപക് ദേവും ഛായാഗ്രഹണം അഴഗപ്പനുമാണ്.

Advertisement