തന്റെ നായകൻമാരായിരുന്ന മമ്മൂട്ടിയേം മോഹൻലാലിനേം ജയറാമിനേം കുറിച്ച് നടി സുനിത പറയുന്നത് കേട്ടോ

1804

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി സുനിത. സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ നായികയായിട്ടുള്ള സുനിത തൊണ്ണൂറുകളിൽ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായിരുന്നു സുനിത.

സൂപ്പർതാരങ്ങൾക്കും രണ്ടാംനിര നായകൻമാർക്കും ഒപ്പം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച സുനിത കളിവീട് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ജയയാം ആയിരുന്നു ഈ സത്യൻ അന്തിക്കാട് സിനിമയിൽ നായകനായി എത്തിയത്.

Advertisements

പിന്നീട് വിവാഹിതയായ താരം സിനിമയിൽ നിന്ന് അകലുകയായിരുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് സുനിത. അമേരിക്കയിലെ സൗത്ത് കരോലിനയിൽ നൃത്ത്യാഞ്ജലി സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് താരം.

Also Read
നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായിട്ട് ആായിരുന്നു ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്; പല കാര്യങ്ങളും പറഞ്ഞു തന്നത് അദ്ദേഹമാണ്: ആതിര പട്ടേൽ

ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ നായകൻമാരെ കുറിച്ച് മനസ്സു തുറക്കുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്. സിനിമയിൽ നടൻ ജയറാം തന്റെ നല്ലൊരു സുഹൃത്താണെന്നും സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ തന്നെ സഹായിച്ചത് അദ്ദേഹമാണെന്നുമാണ് സുനിത പറയുന്നത്.

സിനിമയിൽ തനിക്ക് അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര. ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളായിട്ടുണ്ട്. തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാൻ കഴിഞ്ഞുവെന്നും സുനിത പറഞ്ഞു.

Also Read
മമ്മൂട്ടിയുടെ ആ സിനിമ പൊളിയുമോ എന്ന പേടിയിൽ നിർമ്മാതാവ് തിയറ്ററുകളെടുത്തത് വെറും രണ്ടാഴ്ചത്തേക്ക്, പക്ഷേ സിനിമ നേടിയത് സർവ്വകാല വിജയം, സംഭവം ഇങ്ങനെ

മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹൻലാൽ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുള്ളവരെ എങ്ങനെ കെയർ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപിയാണെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. അതേ സമയം മമ്മൂട്ടിക്ക് ഒപ്പമുള്ള മൃഗയ എന്ന ചിത്രത്തിലെ വേഷം താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു.

Advertisement