വേറെ കല്യാണം ആലോചിച്ചതോടെയാണ് രഹസ്യമായി ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തത്: അനു സിത്താരയുടെ വെളിപ്പെടുത്തൽ

31

മലയാള സിനിമയിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളാണ് അനു സിത്താര. ദിലീപ് നായകനായ ശുഭരാത്രിയാണ് താരത്തിന്റെ പുറത്തിറങ്ങി. പുതിയ ചിത്രം.

Advertisements

വിവാഹത്തോടെ സിനിമയിൽ നിന്നും നായികമാർ ഇടവേള എടുക്കുമ്‌ബോൾ വിവാഹത്തിനു ശേഷം സിനിമയിൽ സജീവമായ താരമാണ് അനു സിത്താര. ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ഭർത്താവ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്.

അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനു സിത്താര പങ്കുവച്ചു. ‘അമ്മയുടെ അകന്ന ബന്ധുവാണ് വിഷ്ണുവേട്ടൻ. പണ്ടൊരിക്കൽ അമ്മയുടെ സ്‌കൂളിൽ ചെന്നപ്പോൾ വിഷ്ണുവേട്ടൻ കണ്ടിട്ടുണ്ടത്രേ. പിന്നെ, കണ്ടത് കലാമണ്ഡലത്തിൽ നിന്നുവന്ന ശേഷം.

അന്ന് ഏട്ടൻ സ്റ്റുഡിയോ നടത്തുന്നു. പ്ലസ് ടുവിന് പഠിക്കുമ്‌ബോൾ ഏട്ടൻ ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും ഞാ ൻ പച്ചക്കൊടി കാണിച്ചില്ല.

ചീത്തപ്പേര് ഉണ്ടാക്കരുത് എന്നുവരെ ഞാൻ പറഞ്ഞു. അതോടെ കാണാൻ വരാതായി. എനിക്കത് വല്ലാതെ മിസ് ചെയ്തു. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നു.

ഡിഗ്രി രണ്ടാം വർഷം അവസാനമായപ്പോഴേക്കും ഇഷ്ടമാണെന്നു തുറന്നുപറഞ്ഞു. പിന്നെ, പത്തു മാസം കട്ടപ്രേമം. വിഷ്ണുവേട്ടന് വേറെ കല്യാണമാലോചിച്ചതോടെ ഞങ്ങൾ രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്തു.

പിന്നീട് വീട്ടുകാരെല്ലാം കൂടി റിസപ്ഷൻ നടത്തി തന്നു. കല്യാണം കഴിഞ്ഞിട്ടാണ് ‘ഹാപ്പി വെഡ്ഡിങ്ങി’ൽ അഭിനയിക്കുന്നത്.

Advertisement