അത് കാരണം സിനിമയിൽ കിട്ടിയ അവസരങ്ങൾ എല്ലാം ഉപേക്ഷിക്കേണ്ടി വന്നു: വെളിപ്പെടുത്തലുമായി അയ്യപ്പ ബൈജു പ്രശാന്ത് പുന്നപ്ര

1887

മിമിക്രിരംഗത്ത് ആയിരിക്കുമ്പോൾ തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് അയ്യപ്പ ബൈജു എന്ന പ്രശാന്ത് പുന്നപ്ര. മിമിക്രി സ്‌കിറ്റിലെ അയ്യപ്പ ബൈജു എന്ന കുടിയൻ കഥാപാത്രത്തിലൂടെ ആയിരുന്നു മലയാളികളുടെ മനസിൽ പ്രശാന്ത് പുന്നപ്ര ഇടം നേടിയത്.

താരത്തിന്റെ അയ്യപ്പ ബൈജു സൂപ്പർഹിറ്റായതോടെ സിനിമയിലും നിരവധി അവസരങ്ങൾ പ്രശാന്തിന് ലഭിച്ചു. അതേ സമയം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഉപേക്ഷിച്ച നടൻ താൻ ആയിരിക്കുമെന്ന് തുറന്നു പറയുകയാണ് പ്രശാന്ത് പുന്നപ്ര ഇപ്പോൾ.

Advertisements

കുടിയൻ കഥാപാത്രം ചെയ്യാൻ വേണ്ടി മാത്രമാണ് ചിലർ തന്നെ വിളിക്കാറുള്ളതെന്നും അതിന് ഒരു മൂല്യവുമില്ലെന്നാണ് പ്രശാന്ത് പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ. മലയാളത്തിൽ തനിക്ക് ഒരേ കഥാപാത്രങ്ങളാണ് ലഭിച്ചതെങ്കിൽ തമിഴിൽ താൻ നല്ല കുറച്ച് റോളുകൾ ചെയ്തുവെന്നും പ്രശാന്ത് പറയുന്നു.

Also Read
തളർന്നു കിടപ്പായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും, ചാന്തുപൊട്ട് ആണും പെണ്ണും കെട്ടവൻ എന്ന വിളിയിയും: റിയാസ് സലീമിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

പ്രശാന്ത് പുന്നപ്രയുടെ വാക്കുകൾ ഇങ്ങനെ:

ഏത് റോളിലേക്കാണെങ്കിലും ഒരാൾ നമ്മളെ വിളിക്കുമ്പോൾ അതിന്റേതായ മൂല്യം കൽപ്പിക്കണം. പക്ഷെ എന്നെ സിനിമയിൽ വിളിച്ചവരാരും ആ ഒരു കാഴ്ചപ്പാടിലല്ല വിളിച്ചത്. വന്നു, അത് എവിടെയെങ്കിലും ഉപയോഗിക്കാം എന്ന ഒരു രീതിക്കായിരുന്നു. ഞാൻ തമിഴിൽ ആറ് ഏഴ് സിനിമകൾ ചെയ്തിട്ടുണ്ട്.

അതിൽ ഒരു അഞ്ചെണ്ണത്തോളം റിലീസ് ആകാനിരിക്കുന്ന ചിത്രമാണ്. പക്ഷെ അതൊക്കെ ലോ ബജറ്റ് പടങ്ങളാണെങ്കിലും അതിലൊരിക്കലും അവരെന്നെ ഈ കുടിയൻ ആയിട്ടല്ല അവതരിപ്പിച്ചത്. ഈ ആളെക്കൊണ്ട് വേറെ ഒരു സാധനം ചെയ്യിക്കാൻ കഴിയും എന്നാണ് അവർ വിചാരിച്ചത്. അവർ വിചാരിച്ചതാണ് കറക്ട്.

Also Read
തന്നേക്കാൾ പ്രായക്കൂടുതൽ ഉള്ള ശ്രീവിദ്യയുമായി കമൽഹാൻ അന്ന് പ്രണയത്തിലായി, വിവാഹം വരെ എത്തിയ ആ ബന്ധത്തിൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ

അതിൽ ഞാൻ സംതൃപ്തനാണ്. പക്ഷെ മലയാളത്തിൽ എന്റെ കൂടെ മിമിക്രി ഒക്കെ ചെയ്ത് നടന്നിരുന്നവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സിനിമ ഉപേക്ഷിച്ച ഒരാളാണ് ഞാൻ. കാരണം ഇതേ കഥാപാത്രത്തിന് വേണ്ടി തന്നെ വിളിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു താത്പര്യമില്ലെന്നായിരുന്നു.

അയ്യപ്പ ബൈജു എന്നത് ഒരു 10 മിനുട്ട് ക്യാരക്ടറാണ്. ആ പത്ത് മിനുട്ടിൽ ക്യാരക്ടർ എന്ത് പറയുന്നു എന്നതേ ഉള്ളു. അല്ലാതെ ഞാൻ ഈ കുടിയൻ ക്യാരക്ടർ ചെയ്യുന്നുണ്ടെങ്കിൽ അതിന് മൂല്യമുണ്ടാകണം. സിനിമയിലെ കഥാപാത്രത്തിന്റെ മൂല്യത്തെക്കുറിച്ച് അറിയാത്തവരല്ലല്ലോ വിളിക്കുന്നവർ എന്നും പ്രശാന്ത് വിശദീകരിക്കുന്നു.

Advertisement