ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന മാസ് പടം വരുന്നു, റോഷൻ ആൻഡ്രൂസിന്റെ ‘പോലീസ് സ്റ്റോറി’

35

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ സിനിമ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്നു. ഒരു പൊലീസ് ഓഫീസറായാണ് ദുൽഖർ ഈ സിനിമയിൽ അഭിനയിക്കുന്നത്.

സഞ്ജയ് ബോബി ടീമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കും. അതേസമയം, ചിത്രത്തിൽ മമ്മൂട്ടിയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

Advertisements

റോഷൻ ആൻഡ്രൂസിന്റെ സിനിമയിൽ ഇതുവരെ മമ്മൂട്ടി അഭിനയിച്ചിട്ടില്ല. ഈ സിനിമയിലൂടെ അത് സാധ്യമാകുമെന്നാണ് സൂചനകൾ. മമ്മൂട്ടിയെയും ദുൽഖറെയും ഒരുമിപ്പിക്കാൻ കഴിഞ്ഞാൽ റോഷൻ ആൻഡ്രൂസിന്റെ ഈ പൊലീസ് സ്റ്റോറി ചരിത്ര സംഭവമായി മാറും.

ദുൽഖർ സൽമാൻ തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഇതിന് മുമ്പ് റോഷൻ ആൻഡ്രൂസ് ചെയ്ത പൊലീസ് കഥ ‘മുംബൈ പൊലീസ്’ ആയിരുന്നു. ആ സിനിമ ഗംഭീര വിജയം നേടിയിരുന്നു.

അതുകൊണ്ടുതന്നെ ദുൽക്കറും റോഷനും ഒരുമിക്കുന്ന പൊലീസ് ചിത്രത്തിനുമേലെയും പ്രതീക്ഷകൾ വർദ്ധിക്കുകയാണ്. മഞ്ജവാര്യർ കേന്ദ്രകഥാപാത്രമാകുന്ന പ്രതി പൂവൻകോഴിയാണ് റോഷൻ ആൻഡ്രൂസിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഈ സിനിമയിൽ റോഷൻ ആൻഡ്രൂസും ഒരു പ്രധാന വേഷം ചെയ്തിരുന്നു

Advertisement