ജീവയാണ് തന്നെ വീഴ്ത്തിയത്, ആ സൗന്ദര്യം കണ്ടാൽ ആരാണ് വീണുപോവാത്തത്: അപർണ്ണ

484

മലയാളം മിനിസ്‌ക്രീൻ അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറുകയായിരുന്നു ജീവ.

സോഷ്യൽ മീഡിയയിൽ സജീവമായ ജീവയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുമുണ്ട്. ഖത്തർ എയർവേസിൽ കാബിൻ ക്രൂവും അവതാരകയുമായി അപർണ്ണയാണ് ജീവയുടെ ഭാര്യ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.

Advertisements

ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും. ഇപ്പോഴിതാ പുതിയവിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അപർണ.

അപർണയുടെ വാക്കുകൾ ഇങ്ങനെ:

ജോലികളെല്ലാം പങ്കുവെച്ചാണ് ചെയ്യുന്നത്. കുക്കിങ് ഞാനാണ് ചെയ്യുന്നത്. പക്ഷേ, പച്ചക്കറിയെല്ലാം അരിയുന്നത് ജീവയാണ്. അത് പോലെ വാഷിങ് മെഷീനിലിട്ട തുണികൾ വിരിച്ചിടുന്നത് ജീവയുടെ പണിയാണ്. ആ ജോലി തനിക്ക് ഇഷ്ടമല്ല. ജീവയാണ് തന്നെ വീഴ്ത്തിയത്. ആ സൗന്ദര്യം കണ്ടാൽ ആരാണ് വീണുപോവാത്തത്.

തനിക്കേറെ പ്രിയപ്പെട്ട വാഹനമാണ് മിനി കൂപ്പർ കറുപ്പും മഞ്ഞയും കോംപിനേഷനിലുള്ള മിനി കൂപ്പറാണ് വേണ്ടത്. ഇപ്പോഴാണ് ഡ്രൈവിംഗ് പഠിച്ചത്. ഇടിച്ച് പഠിക്കാനായി സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങിക്കും. അതിന് ശേഷമായാണ് പുതിയ വാഹനം ഡ്രൈവ് ചെയ്യുകയുള്ളൂ. അങ്ങനെയധികം വഴക്കടിക്കുന്നവരല്ല ഞങ്ങൾ. ജീവയ്ക്ക് നല്ല ക്ഷമയാണ്.

ഞാൻ കയറി തല്ല് പിടിച്ചാലും ജീവ അത് വിട്ടേക്കാൻ പറയും. ഇൻസ്റ്റഗ്രാമിൽ വരുന്ന മെസ്സേജുകൾക്ക് മറുപടി കൊടുക്കാറുണ്ട്. വൾഗറായിട്ടുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ല. ഇന്റിമേറ്റ് ബോഡി പാർട്ട് ഒരാളെ കാണിക്കാതിരിക്കുക. അങ്ങനെ കാണിക്കുന്നതാണ് പോൺ അത് കരിയറാക്കിയവരുണ്ട്.

അത് അവരുടെ പ്രൊഫഷനാണ്. മറ്റൊരാളുടെ വ്യക്തി ജീവിതത്തിൽ ഇടപെടുന്നതിനോട് യോജിപ്പില്ല. ചൊറിയാൻ വരുന്നവർക്ക് കൃത്യമായ മറുപടി കൊടുക്കാറുണ്ടെന്നും അപർണ്ണ പറയുന്നു. അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.

ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്. േമക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.

Advertisement