അമ്മ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകനോട് ഞാൻ പറഞ്ഞിട്ടില്ല, പക്ഷേ: വെളിപ്പെടുത്തലുമായി നടി സുനിത

7277

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർന നായികയായി തിളങ്ങിയ താരമാണ് നടി സുനിത. താരം ഒരു മലയാളി അല്ലാതിരുന്നിട്ടും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു സുനിത. ആന്ധ്രാ പ്രദേശുകാരിയായ സുനിത അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടി ആയിരുന്നു.

മൂന്നാം വയസ്സിൽ നൃത്തമഭ്യസിച്ചു തുടങ്ങിയ സുനിത 11ാംം വയസ്സിൽ അരങ്ങേറ്റം നടത്തിയിരുവന്നു. തമിഴ് ചിത്രം കോടൈമഴൈയിലൂടെയായിരുന്നു സുനിതയുടെ സിനിമാ അരങ്ങേറ്റം .അതിനാൽ കോടൈമഴൈ വിദ്യ എന്നാണ് താരം തമിഴ്നാട്ടിൽ അറിയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മലയാളത്തിലും സുനിതയ്ക്ക് അവസരം ലഭിച്ചത്.

Advertisements

Also Read
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, താൻ സണ്ണി ലിയോണിനെ പോലെയാണെന്ന് പറയുന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

തമിഴ് തെലുങ്ക് കന്നട തുടങ്ങി വിവിധ ഭാഷകളിൽ താരം അഭിനയിച്ചു.മലയാളത്തിലാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനയ പ്രാധാന്യമുള്ള പല കഥാപാത്രങ്ങളും സുനിതയെ തേടിയെത്തി. 1986മുതൽ അഭിനയിച്ചു തുടങ്ങിയ സുനിത 1996ലാണ് വിവാഹിതയായത്.

സിബി മലയിൽ സംവിധാനം ചെയ്ത കളിവീട് എന്ന സിനിമയിലാണ് അവസാനമായി താരം അഭിനയിച്ചത്. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങളിടെ നായികയായും തിളങ്ങിയ സുനിത പിന്നീട് ജഗദീഷ്, മുകേഷ്, സിദ്ധിക്ക് എന്നിവരുടെ തുടക്കകാല ചിത്രങ്ങളിൽ സജീവ സാനിധ്യമായിരുന്നു. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് ലസിനിമകളിൽ അഭിനയിച്ച താരം വിവാഹശേഷം സിനിമയോട് വിടപറയുകയായിരുന്നു.

ഇതിനു ശേഷം സുനിതയെ പറ്റി അധികം കേട്ടിരുന്നില്ലെങ്കിലും ഇപ്പോളിതാ താരത്തെ കുോറിച്ചുള്ള വിശേഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ രാജാണ് സുനിതയുടെ ഭർത്താണ് ഏകമകൻ ശശാങ്കിനൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഇപ്പോൾ സുനിത താമസിക്കുന്നത്. വിവാഹശേഷം സിനിമയിലോ പൊതു വേദിയിലോ സുനിതയെ അധികം കണ്ടില്ലെങ്കിലും നൃത്താഞ്ജലി എന്ന തന്റെ നൃത്ത വിദ്യാലയവുമായി സുനിത ഇപ്പോഴും സജീവമാണ്.

നിരവധി ശിഷ്യരാണ് നൃത്ത വിദ്യാലയത്തിൽ സുനിതയ്ക്കുള്ളത്. സ്റ്റേജ് ഷോയും നൃത്തവുമൊക്കയായി ഇപ്പോഴും താരം തിളങ്ങുന്നു. ഇപ്പോഴിതാ പ്രതീക്ഷിക്കാതെ അഭിനയ ജീവിതത്തിലെത്തിയ കഥ ആരാധകരുമായി പങ്കുവെക്കുന്നതിനിടയിൽ കുടുംബ ജീവിതത്തെ കുറിച്ചടക്കമുള്ള കാര്യങ്ങളും സുനിത വ്യക്തമാക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Also Read
പ്രണയിക്കേണ്ടത് ഇങ്ങനെയായിരിക്കണം, അല്ലെങ്കില്‍ ആ പണിക്ക് പേകരുത്, പ്രണയബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് നടി സാന്ദ്ര ബാബു

യുഎസിൽ നിന്ന് വന്ന് സിനിമ ചെയ്യാൻ കഴിയില്ലെന്ന് രാജിനും എനിക്കും അറിയാമായിരുന്നു. ഡാൻസ് സ്‌കൂൾ ആരംഭിച്ചതോടെ തിരക്കേറി. വഴുവൂർ ശൈലിയിലുള്ള ഭരതനാട്യമാണ് പഠിപ്പിക്കുന്നത്. നാല് മുതൽ 68 വയസ് വരെയുള്ളവർ എന്റെ വിദ്യാർഥികളാണ്. എല്ലാ മാസവും രണ്ട് വീതം കുട്ടികളുടെ അരങ്ങേറ്റം ഉണ്ടാവും.

അമ്മ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകനോട് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അവന്റെ കൂട്ടുകാരിൽ നിന്ന് അറിഞ്ഞു. ആ കൂട്ടുകാരൻ അറിഞ്ഞത് അയാളുടെ മാതാപിതാക്കളിൽ നിന്നാണ്. അവൻ ചോദിച്ചപ്പോൾ രാജ് അതേ എന്ന് പറഞ്ഞു. അത്ഭുതത്തിൽ കണ്ണുകൾ വിടർന്നു. ആ സമയത്ത് അവൻ സ്‌കൂളിൽ പഠിക്കുകയാണ്.

Also Read
രണ്ടാംവിവാഹത്തിന് തയ്യാറാണോ?, നടി മേഘ്‌ന രാജിന്റെ ഉത്തരം ഇങ്ങനെ

എന്നാൽ ഇപ്പോൾ അവന് അങ്ങനെ ഒരു തോന്നലില്ല. ഇന്ത്യയിൽ എത്തി ആളുകൾ സ്നേഹത്തോടെ അടുത്ത് വന്ന് ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ അവന് നാണം. താൻ സിനിമയിൽ അഭിനയിച്ചിട്ടില്ലെന്ന് ചിരിയോടെ അവൻ. മകൻ ഇപ്പോൾ ഇന്റർനാഷണൽ ബിസിനസ് ലോ വിദ്യാർഥിയാണ്. കോളേജിൽ ഡാൻസ് ടീമിന്റെ കൊറിയോഗ്രാഫറാണ്. അഞ്ച് വർഷം മുൻപാണ് ഇന്ത്യയിൽ വന്നതെന്നും സുനിത പറയുന്നു.

Advertisement