ആദ്യമായിട്ട് അത് ചെയ്തത് പതിനഞ്ചാം വയസിൽ, ഇപ്പോൾ താൽപ്പര്യം ഈ നടനെ:നടി ശ്രദ്ധ ശ്രീനാഥ് പറഞ്ഞത് കേട്ടോ

1862

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി ശ്രദ്ധ ശ്രീനാഥ്. മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലെത്തിയ ശ്രദ്ധ യൂടേൺ എന്ന കന്നട ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുന്ന പുരസ്‌കാരവും താരം നേടി. മാധവന്റെ നായികയായി വിക്രം വേദയിൽ എത്തിയതോടെ താരം തമിഴിലും പ്രിയങ്കരിയായി. മലയാളി താരം നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചിയിൽ ശ്രദ്ധ ആയിരുന്നു നായിക.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിലും ശ്രദ്ധ പ്രധാന വേഷത്തിൽ എത്തിയിരുന്നു. കോഹിനൂർ എന്ന സിനിമയിലൂടെ ആയിരുന്നു നടി മലയാളത്തിൽ എത്തിയത്. അതേ സമയം ഭൂരിഭാഗം നടിമാർക്കും വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറയാൻ മടിയാണ്.

Also Read
ഇനിയെങ്കിലും പ്രസവിക്കാറായില്ലേ എന്ന് ചോദിച്ചവരുണ്ട്, പുറത്തിറങ്ങിയാല്‍ പലരും കഴിക്കാന്‍ പലതും വാങ്ങിത്തരും, എന്തൊരു സ്‌നേഹമാണ്, ശ്രീശ്വേത പറയുന്നു

എന്നാൽ ശ്രദ്ധ ശ്രീനാഥ് ഈ കാര്യത്തിൽ വ്യത്യസ്തയാണ്. തന്റെ ആദ്യ ചുംബനത്തെ കുറിച്ചും പ്രണയിക്കാൻ ആഗ്രഹമുള്ള വ്യക്തിയെക്കുറിച്ചും എല്ലാം ശ്രദ്ധ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

ഒരു ചാറ്റ് ഷോയ്ക്കിടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. താൻ ആദ്യമായി ഒരാൾക്ക് പ്രണയ ചുംബനം നൽകുന്നത് പതിനഞ്ചാം വയസിലാണ് എന്നാണ് ശ്രദ്ധ പറയുന്നത്. 2006 ൽ ആയിരുന്നു അതെന്നും താരം വ്യക്തമാക്കി.

എന്നാൽ തനിക്ക് ഇപ്പോൾ കാമുകൻ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ പതിപ്പിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ചാറ്റ് ഷോയ്ക്കിടെ പ്രണയിക്കാൻ താൽപ്പര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ തുറന്നു പറഞ്ഞു. നടനും നിർമാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് തനിക്ക് ആഗ്രഹം എന്നായിരുന്നു ശ്രദ്ധ പറഞ്ഞത്.

Also Read
നല്ല കഥകളുമായി സമീപിക്കുന്നവരോടു പോലും എനിക്ക് നോ പറയേണ്ടി വരുന്നു: കാരണം വെളിപ്പെടുത്തി നടി ശോഭന

Advertisement