നല്ല ബാക്കപ്പ് സപ്പോർട്ട് കിട്ടിയത് പുള്ളിയിൽ നിന്നുമാണ്, നിന്റെ ഇഷ്ടം നീ ഫോളോ ചെയ്യുക എന്നേ പറയാറുള്ളു: പ്രണയ വിശേഷം പറഞ്ഞ് കുടുംബവിളക്കിലെ അനന്യ

91

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലുകളൽ ഒന്നായ കുടുംബവിളക്ക് എന്ന പരമ്പര ജനപ്രീതിയിലും റേറ്റിങ്ങിലും വലിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പരയിൽ പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവാണ് സുമിത്രയായി എത്തുന്നത്.

തന്റെ ഭാര്യയായ സുമിത്രയെ ഒഴിവാക്കി കാമികിയായ വേദികയെ കല്യാണം കഴിക്കാനുള്ള സീരിയലിലെ നായകകഥാപാത്രമായ സിദ്ധാർഥിന്റെ ശ്രമങ്ങളാണ് ഇപ്പോൾ പരമ്പരരയിൽ നടക്കുന്നത്. അച്ഛന്റെ രണ്ടാം വിവാഹത്തിന് കൂട്ട് നിൽക്കുന്നത് മൂത്തമകൻ അനിരുദ്ധ് ആണെങ്കിലും അനിയുടെ ഭാര്യയായ അനന്യ ഇതിന് എതിരാണ്.

Advertisements

അതേ സമയം സീരിയലിലെ കഥ ഇങ്ങനെ നടക്കുമ്പോൾ കുടുംബവിളക്കിലെ അനന്യയ്ക്ക് പറയാനും ചില കഥയുണ്ട്. നടി ആതിര മാധവാണ് അനന്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തുടക്കത്തിലുണ്ടായിരുന്ന നെഗറ്റീവ് ഷേ ഡിൽ നിന്നും ആതിരയുടെ റോൾ പോസിറ്റീവായി മാറിയതിന്റെ സന്തോഷത്തിലാണ് താരം.

അടുത്തിടെയാണ് ആതിര മാധവ് വിവാഹിതയായത്. രാജീവ് മേനോനാണ് ആതിരയുടെ ഭർത്താവ്. കുടുംബത്തിന്റെ പിന്തുണയാണ് തനിക്കേറ്റവും ഊർജം പകരുതന്നതെന്നാണ് നടി പറയുന്നത്. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ

ആതിരയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ ഇഷ്ടങ്ങൾക്കെല്ലാം പിന്തുണയുമായി വീട്ടുകാരുണ്ട്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തവരാണ്. പതിയെ പരിചയം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. അങ്ങനെ വീട്ടിൽ വന്ന് പുള്ളി സംസാരിച്ചു. എല്ലാം ഓക്കെ ആയതോടെയാണ് ഞങ്ങൾ പ്രണയിക്കാൻ തീരുമാനിച്ചത്.

ജോലി വിട്ട സമയത്തും നല്ല ബാക്കപ്പ് സപ്പോർട്ട് കിട്ടിയത് പുള്ളിയിൽ നിന്നുമാണ്. ആള് നല്ല സിനിമാപ്രേമിയാണ്. അതുകൊണ്ട് കീപ്പ് ഓൺ ട്രൈ എന്ന് പറഞ്ഞ് കൊണ്ടേയിരിക്കുമായിരുന്നു. മാത്രമല്ല കക്ഷിയ്ക്ക് എഴുതാനിഷ്ടമാണ്. എന്റെ ഇഷ്ടത്തെ എന്നും പ്രോത്സാപിപ്പിച്ചിട്ടേയുള്ളു.

നിന്റെ ഇഷ്ടം നീ ഫോളോ ചെയ്യുക എന്നേ പറയാറുള്ളു. അത് തന്നെ/ാണ് എന്റെ ധൈര്യവും. കുടുംബ വിളക്ക് തുടങ്ങുന്ന സമയത്ത് അനന്യ എന്ന കഥാപാത്രം നെഗറ്റീവ് ഷേഡിലായിരുന്നു. അന്നൊക്കെ കുറച്ച് നെഗറ്റീവ് കമന്റുകളും കേൾക്കേണ്ടി വന്നിരുന്നു. സത്യത്തിൽ നല്ല വിഷമം തോന്നി. ഇപ്പോൾ ആ നെഗറ്റീവൊക്കെ മാറി.

പുറത്ത് വച്ച് കാണുമ്പോഴൊക്കെ ആളുകൾ സുമിത്രയുടെ മരുമകൾ അല്ലേ, ഡോക്ടർ അല്ലേ എന്നൊക്കെ ചോദിക്കാറുണ്ട്. ആർക്കും എന്റെ പേര് അറിയില്ല. അനു എന്നാണ് പലരും വിളിക്കുന്നത്. കഥ കേൾക്കുമ്പോഴെ പറഞ്ഞിരുന്നു. രണ്ട് ഗെറ്റപ്പിലാണ് കഥാപാത്രം വരുന്നതെന്ന്. അതെനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. അനന്യ ശരിക്കും പക്കാ നെഗറ്റീവ് ഷേഡ് അല്ല. പക്ഷേ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രമാണ്.

ഒറ്റ കുട്ടിയാണ് അതിന്റെ കുറച്ച് വാശികളൊക്കെ ഉണ്ട്. അതാണ് നെഗറ്റീവ് ആയി കാണിക്കുന്നത്. പക്ഷേ ഇത്ര പെട്ടെന്ന് ക്യാരക്ടറിൽ മാറ്റമുണ്ടാകുമെന്ന് കരുതിയില്ല. മാറ്റം. വന്നപ്പോഴാണ് അത് അഭിനയിക്കാൻ ബുദ്ധിമുട്ടിയത്. ശരിക്കും ചലഞ്ചിംഗായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ശരിക്കും പാവമാകാറുണ്ട്.

അപ്പോഴെക്കും ഡയറക്ടർ സാർ പറയും അത്ര സോഫ്ട് ആക്കണ്ട, അനന്യ ശരിക്കും ബോൾഡ് തന്നെയാണെന്ന്. അഭിനയം സ്ഥിരം ചെയ്യുമ്പോഴാണ് അത് പോളിഷ് ആയി വരുന്നത്. നമ്മൾ ചെയ്യുന്ന എല്ലാ ജോലിയും പോലെ തന്നെയാണ് അതും. സ്ഥിരം ചെയ്യുമ്പോൾ ആ മേഖലയിൽ നമ്മൾ തിളങ്ങും. അത് ഞാനിപ്പോഴാണ് തിരിച്ചറിയുന്നത്.

കുടുംവിളക്ക് അത്ര വലിയ ശ്രദ്ധ നേടി തന്നു. എന്നാലും സിനിമയിലാണ് പ്രതീക്ഷ. മെയിൻ സ്ട്രീം നായികയാകണമെന്നല്ല, നല്ല ക്യാരക്ടർ വേഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്. അഭിനയച്ചിലും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ പറ്റി. കാണുന്ന എല്ലാ കാസ്റ്റിങ് കോളിനും അപേക്ഷിക്കാതെ നല്ലതെന്ന് തോന്നുന്നതിന് മാത്രമേ ഇനി അയക്കുന്നുള്ളു. എന്തായാലും ഡോ. അനന്യ എന്ന കഥാപാത്രം എത്ര കാലം കഴിഞ്ഞാലും എനിക്ക് പ്രിയപ്പെട്ടത് തന്നെയാകുമെന്നും ആതിര മാധവ് വ്യക്തമാക്കുന്നു.

Advertisement