ലാലേട്ടന്റെ ദശരഥത്തിന് രണ്ടാം ഭാഗം: രാജീവ് മേനോന്റെ വർത്തമാനകാല ജീവിത പറഞ്ഞേക്കുമെന്ന സൂചന നൽകി സിബി മലയിൽ

22

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ക്ലാസ്സ് സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ദശരഥം എന്ന ചിത്രം. 1989 ൽ റിലീസായ ഈ സിനിമ അന്ന് എല്ലാത്തരം പ്രേക്ഷകരുടേയും കണ്ണു നനയിച്ചിരുന്നു. മോഹൻലാലിന്റെ മാസ്മരിക അഭിനയം തന്നെയായിരുന്നു ദശരഥത്തിന്റെ ഹൈലൈറ്റ്.

പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകൾ ഒരുക്കിയിട്ടുള്ള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിലൊരാളായിരുന്ന സിബി മലയിൽ ആയിരുന്നു ദശരഥം സംവിധാനം ചെയ്തത്.

Advertisements

മോഹൻലാലിന്റെ സൂപ്പർഹിറ്റുകളായ ക്ലാസ്സ് മുവികളിൽ പെടുന്ന കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, സദയം തുങ്ങിയവയെല്ലാം ഒരുക്കിയത് സിബി മലയിൽ ആയിരുന്നു. ഇപ്പോഴിതാ സിബിമലയിൽ തന്റെ വലിയ ആഗ്രങ്ങളിൽ ഒന്ന് പ്രേഷകരുമായി പങ്കുവയ്ക്കുകയാണ്.

മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ ഇനി എന്നാണ് ഒരു സിനിമ എന്നത് ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം അനേകം പേരിൽ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണ് . കൃത്യമായ ഉത്തരം എന്റെ പക്കലില്ല. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം.

അല്ലെങ്കിൽ ആർക്കാണ് അങ്ങനെ ആഗ്രഹിക്കാതിരിക്കാനാവുക. ഒരു സംവിധായകൻ എന്ന നിലയിൽ അതിനേക്കാൾ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത്. തീർച്ചയായും മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വിപണന മൂല്യത്തേക്കാൾ എന്നെ മോഹിപ്പിക്കുന്നത് മോഹൻലാൽ എന്ന സൂപ്പർ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകൾ തന്നെയാണ്.

മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും പുതുതലമുറ പ്രേക്ഷർക്കിടയിൽ പോലും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ദശരഥ ത്തിലെ രാജീവ് മേനോന്റെ വർത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ആ വഴിയിലൊരു ശ്രമം പൂർണ തിരക്കഥയുമായി ഞാൻ നാലു വർഷം മുൻപ് നടത്തിയിരുന്നു.

ലാലിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, ‘നല്ലതൊക്കെയും സ്വയം സംഭവിക്കയാണ് ചെയ്യുക’. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം.

Advertisement