താത്തയുടെ ചെല്ലക്കുട്ടി, മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം വീട്ടു വിശേഷങ്ങളുമായി സായി പല്ലവി, ഏറ്റെടുത്ത് ആരാധകർ

43

2015 ൽ അൽഫോൺസ് പുത്രൻ മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമാണ് പ്രേമം. ഈ സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായ മലർ മിസ്സായി എത്തി മളയാളികളുടെ മനസ്സ് കീഴടക്കിയ താരസുന്ദരിയായിരുന്നു നടി നടി സായ് പല്ലവി.

പിന്നീട് തമിഴിലും തെലുങ്കിലും അടക്കം ഹിറ്റ് സിനിമകളുമായി സൂപ്പർ നടിയായി മാറിയ സായ് പല്ലവി നല്ലൊരു നർത്തകി കൂടിയാണ്. മറ്റു ഭാഷകളിൽ തിരക്കോട് തിരക്കാണെങ്കിലും ദുൽഖറിന്റെ നായികയായി കലി എന്ന സിനിമയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരൻ എന്ന സിനിമയിലും സായ് പല്ലവി എത്തിയിരുന്നു.

Advertisements

Also Read
അന്ന് എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോൻ ആണ്, നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല: അഞ്ജലി അമീർ

അതേ സമയം മലയാള സിനിമയിലൂടെ എത്തി തെന്നിന്ത്യയുടെ മുഴുവൻ ഇഷ്ടം പിടിച്ചു പറ്റി സായ് പല്ലവി. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ലോക്ക്ഡൗൺ സമയം താരങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചായിരുന്നു.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലതിരുന്ന സായിപല്ലവി ഇടയ്ക്ക് മാത്രം എത്തി വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് പതിവ്. ഇപ്പോൾ സായ് പല്ലവി സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

തന്റെ താത്തയുടെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സായ് പല്ലവി ഷെയർ ചെയ്തത്. മുത്തശ്ശൻ, മുത്തശ്ശി, അനിയത്തി എന്നിവരെയും ചിത്രങ്ങളിൽ കാണാം. സിനിമയിൽ എത്തുന്നതിന് മുമ്പ് ഒരു തമിഴ് ചാനലിൽ റിയാലിറ്റി ഷോയിൽ സായ് പങ്കെടുത്തിട്ടുണ്ട്.

എന്നാൽ സെമിയിൽ താരം പുറത്താവുകയായിരുന്നു. പതിനൊന്നാം ക്ലാസിൽ പഠിക്കവെയാണ് സായ് ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു.

Also Read
എന്തുകൊണ്ടാണ് ഇപ്പോഴും കല്യാണം കഴിക്കാത്തത്, കൃത്യമായ മറുപടി നൽകി ചന്ദ്രാ ലക്ഷ്മൺ

സായ് പല്ലവി എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് പ്രേമം എന്ന ചിത്രത്തിലെ നായികയായാണ്. വൻ ഹിറ്റാവുകയും ചെയ്തു സായ് പല്ലവിയുടെ ആ കഥാപാത്രം. കലി, ഫിദ, മാരി 2, അതിരൻ, എൻജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായ് പല്ലവിയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

അതേ സമയം നാഗ ചൈതന്യയ്‌ക്കൊപ്പം എത്തുന്ന ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രമാണ് സായ് പല്ലവിയുടെ പുതിയ സിനിമ. വിരതപർവ്വം ആണ് സായിയുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. മാരി 2 ൽ ധനുഷിന് ഒപ്പം തകർപ്പൻ നൃത്തവുമായി സായി പല്ലവി ചുവട് വെച്ച റൗഡി ബേബി എന്ന ഗാനം ലോകം മുഴുവൻ തരംഗമായി തീർന്നിരുന്നു.

Advertisement