അതൊക്കെ നിലനിൽക്കുന്നത് എങ്ങനെ കൊണ്ടു നടക്കുന്നു എന്നതിനെ ആശ്രയിച്ചാണ്: മുപ്പതിന്റെ നിറവിൽ ലക്ഷ്മി നക്ഷത്ര

53

മലയാളികളായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. നിരവധി ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചിട്ടുള്ള ലക്ഷ്മിക്ക് ആരാധകരും ഏറെയാണ്. ലക്ഷ്മിയുടെ വ്യത്യസ്ത അവതരണ ശൈലിയും സംസാരവും ഒക്കെ ആരാധകർക്ക് ഏറെ ഇഷ്ടവുമാണ്.

റെഡ് എഫ്എമ്മിലെ ആർജെ കൂടിയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി ഉണ്ണിക്കൃഷ്ണൻ എന്നാണ് യഥാർത്ഥ പേര്. ചാനലിലേക്ക് എത്തിയപ്പോഴാണ് താരം ലക്ഷ്മി നക്ഷത്ര എന്ന പേര് സ്വീകരിച്ചത്.

Advertisements

Also Read
ഇഷ്ടം സിനിമയിൽ നായകനായി ആദ്യം തീരുമാനിച്ചത് കുഞ്ചാക്കോ ബോബനെ, അത് ദിലീപിലേക്ക് എത്തിയത് ഇങ്ങനെ: വെളിപ്പെടുത്തൽ

ടമാർ പടാർ, സ്റ്റാർ മാജിക്, സൂപ്പർ പവർ എന്നീ പരിപാടികളിലൂടെയാ ലക്ഷ്മി പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിയത്. ഇപ്പോൾ ഇതാ തന്റെ മുപ്പതാം പിറന്നാൾ ആഘോഷമാണ് താരം. ലക്ഷ്മിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്തെത്തി.

സ്റ്റാർ മാജിക് ഫെയിം താരങ്ങളെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ലക്ഷ്മിക്ക് ആശംസ അറിയിച്ചു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ലക്ഷ്മി നക്ഷത്ര. പിറന്നാൾ ദിനത്തിൽ ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം കുറിച്ച ഒരു ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പിറന്നാൾ സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ നിന്നുമുള്ള ഒരു ചിത്രമാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. നിങ്ങളെ എങ്ങനെ കൊണ്ടു നടക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ശക്തിയും ചാരുതയുമുള്ളതെന്നും അതിനെ ഇല്ലാതാക്കരുതെന്നാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്. അതേ സമയം സ്വന്തമായൊരു യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. താരം പങ്കുവെയ്ക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Also Read
തന്റെ ഇരുപതാം പിറന്നാൾ കുടുംബത്തോടൊപ്പം അടിച്ച് പൊളിച്ച് ആഘോഷിച്ച് എസ്തർ അനിൽ, വീഡിയോ, ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും

തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലക്ഷ്മി സ്‌കൂൾ കലോത്സവങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടു ത്തിട്ടുണ്ട്. 2007ൽ റെഡ് എഫ്എമ്മിലാണ് ലക്ഷ്മി ആദ്യമായി റേഡിയോ ജോക്കിയായി പ്രവർത്തിച്ചത്.നിരവധി സ്റ്റേജ് ഷോകളുടെ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മിയുടെ 30ാം പിറന്നാളാണ് ഇത്.

Advertisement