കുടുംബവിളക്കിലെ വേദികയുമായി തനിക്ക് റിയൽ ലൈഫിലും സാമ്യമുണ്ട്: തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്

385

മലയാളികളായ ടെലിവിഷൻ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് സീരിയൽ. പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവ് ആണ് കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയായി അഭിനയിക്കുന്നത്. നിരവധി ആരാധകരെയാണ് ഈ പരമ്പര മീരാ വാസുദേവിന് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.

അതേ പോലെ തന്നെ കുടുംബവിളക്കിേലൊ വില്ലത്തി വേദികയായി അഭിനയിക്കുന്നതും നടിയും മോഡലും ആയ ശരണ്യ ആനന്ദാണ്. മീരാ വാസുദേവിന് മാത്രമല്ല ശരണ്യ ആനന്ദിനും വലിയ ആരാധക പിൻബലം ആണുള്ളത്. വേദികയായി അഭിനയിച്ചിരുന്ന രണ്ട് നടിമാർ പിന്മാറിയതിന് ശേഷം മൂന്നാമത്തെ ആളായിട്ടാണ് ശരണ്യ എത്തുന്നത്.

Advertisements

കുറഞ്ഞ കാലം കൊണ്ട് തന്നെ കിടിലനൊരു വില്ലത്തി വേഷം ചെയ്യാൻ നടിയ്ക്ക് സാധിച്ചു. പരമ്പരയിൽ സുമിത്രയുടെ ഭർത്താവിനെ തട്ടി എടുത്ത് അവൾക്കിട്ട് പാര പണിയുന്ന വേദിക എല്ലാവരും വെറുക്കുന്ന കഥാ പാത്രമാണ്. എങ്കിലും ശരണ്യയുടെ പ്രകടനത്തിന് ലഭിക്കുന്ന വലിയ അംഗീകരാമാണിത്.

Also Read
എന്തെങ്കിലും കൊടുത്ത ശേഷം അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണ്: സന്തോഷ് പണ്ഡിറ്റിനെതിരെ തുറന്നടിച്ച് ബിനു അടിമാലി

തമിഴ് സിനിമയലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ എത്തി ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താര സുന്ദരിയാണ് ശരണ്യ ആനന്ദ്. അഭിനയത്തിന് പുറമേ ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ, മോഡൽ തുടങ്ങി നിരവധി മേഖലയിൽ തുടങ്ങി നിൽക്കുന്ന താരമാണ് ശരണ്യ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മേജർ രവിയുടെ സംവിധാനത്തിൽ എത്തിയ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് വിനയന്റെ ആകാശഗംഗ 2 എന്ന സിനിമയിലും കൂടി എത്തിയതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ശരണ്യ ആനന്ദ് ഇപ്പോൾ മിനി സ്‌ക്രീനിലെ മിന്നും താരമാണ്.

ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയടെ മാമാങ്കം എന്ന സിനിമയിലും ശരണ്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്.

2014 2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

ഇപ്പോഴിതാ റിയൽ ലൈഫിൽ വേദികയുമായി തനിക്ക് ചെറിയ സാമ്യമുണ്ടെന്നാണ് തുറന്നു പറയുകയാണ് ശരണ്യ ആനന്ദ്. വേദികയെ പോലെ പ്രാക്ടിക്കലാണ് താൻ. മറ്റൊരു പരമ്പരയിൽ പോസിറ്റീവ് കഥപാത്രത്തിനായുള്ള അവസരം കിട്ടിയാൽ പോകില്ല. പക്ഷെ തനിക്ക് പോസിറ്റീവ് വേഷം ചെയ്യാൻ പറ്റുമെന്നും നടി പറയുന്നു.

ആനന്ദ് നാരായണൻ ആണ് കുടുംബവിളക്ക് സീരിയലിലെ പ്രിയപ്പെട്ട സഹതാരം. ആനന്ദുമായുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകിയത്. സീരിയലിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചുന്നത്.

Also Read
നസ്രിയയാണ് എല്ലാത്തിനും പിന്നിൽ; ഫഹദിനും ദുൽഖറിനും ഒപ്പം എപ്പോഴും വീടുകളിൽ ഒത്തുകൂടുന്നതിനെ കുറിച്ച് പൃഥ്വിരാജ്

സിദ്ധാർത്ഥിന്റെ മകനാണ് അനി. വേദികയെ പോലെ തന്ന നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് ആനന്ദിന്റേതും. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ശരണ്യ വിശേഷം പങ്കുെവച്ചത്

നെഗറ്റിവ് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

Advertisement