കൂടുതൽ അടുപ്പം കൊച്ചുമക്കളോട്, അവരാണ് ഇപ്പോൾ എന്റെ സന്തോഷം: തുറന്നു പറഞ്ഞ് മല്ലികാ സുകുമാരൻ

296

അഞ്ച് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്തുളള താരമാണ് മല്ലികാ സുകുമാരൻ. അന്തരിച്ച
നടൻ സുകുമാരന്റെ ഭാര്യും മലയാളത്തിലെ താരസഹോദരൻമാരായ പൃഥവിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ കൂടിയാണ് മല്ലിക.

ആദ്യകാലത്ത് സഹനടിയായുളള വേഷങ്ങളിലാണ് നടി കൂടുതൽ തിളങ്ങിയത്. സീരിയസ് വേഷങ്ങൾക്കൊപ്പം കോമഡി റോളുകളിലും നടി തിളങ്ങിയിരുന്നു. 2001 മുതൽ മിനിസ്‌ക്രീൻ രംഗത്ത് സജീവമാണ് താരം. നിരവധി സീരിയലുകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു മല്ലികാ സുകുമാരൻ.

Advertisements

ഹാസ്യപരമ്പരകളാണ് നടിയുടെതായി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതേ സമയം മല്ലികാ സുകുമാരന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. താരകുടുംബത്തിലുളള മിക്കവരും സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്ടീവാകാറുണ്ട്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്.

മക്കൾക്ക് പിന്തുണയുമായി മല്ലികാ സുകുമാരൻ എപ്പോഴും കൂടെയുണ്ടാവാറുണ്ട്. അതേസമയം മക്കളും കുടുംബവും കൊച്ചിയിൽ സ്ഥിര താമസമാക്കിയപ്പോൾ തിരുവനന്തപുരത്താണ് മല്ലികാ സുകുമാരൻ നിന്നത്. താരകുടുംബത്തിന്റെ ഒത്തുകൂടൽ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

അടുത്തിടെ ഇന്ദ്രജിത്തിനും പൂർണിമയ്ക്കുമൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. കൂടാതെ ഇന്ദ്രജിത്ത് തിരുവന്തപുരത്തെ വീട്ടിൽ എത്തിയപ്പോഴുളള ചിത്രവും മല്ലികാ സുകുമാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

അതേസമയം മക്കൾ വലുതായപ്പോൾ കൊച്ചുമക്കളോടായി തനിക്ക് കൂടുതൽ അടുപ്പമെന്ന് തുറന്നുപറയുകയാണ് മല്ലികാ സുകുമാരൻ. ഒരു അഭിമുഖത്തിൽ മല്ലികാ സുകുമാരന്റെ വെളിപ്പെടുത്തൽ. ജോലിത്തിരക്കുകളും ഉത്തരവാദിത്തങ്ങളും മക്കളെ ബിസി ആകുമ്പോൾ കൂടുതൽ അടുപ്പം തനിക്ക് കൊച്ചുമക്കളോടാണെന്ന് നടി പറയുന്നു.

അവരുടെ കിലുക്കാംപ്പെട്ടി പോലെയുളള സംസാരമാണ് തന്റെ ഇപ്പോഴത്തെ എറ്റവും വലിയ സന്തോഷമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ എറ്റവും വലിയ സന്തോഷം ഇപ്പോൾ അവർ വലുതായി. കല്യാണം ഒകെ കഴിഞ്ഞപ്പോൾ എനിക്ക് തോന്നാറുണ്ട് കൊച്ചുമക്കളാണ് വലിയ സന്തോഷമെന്ന്.

ജോലിതിരക്കുകൾ ഉത്തരവാദിത്തങ്ങൾ അങ്ങനെയൊക്കെ പറഞ്ഞു മക്കളങ്ങ് പോകും. അപ്പോഴാവും ഫോണിലൂടെ കൊച്ചുമക്കൾ അച്ചാമ്മ എന്നും പറഞ്ഞു കിലുക്കാംപെട്ടി പോലെ സംസാരിക്കുന്നത്. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്. അതാണ് ഇപ്പോഴത്തെ എറ്റവും വലിയ സന്തോഷം അഭിമുഖത്തിൽ മല്ലികാ സുകുമാരൻ തുറന്നുപറഞ്ഞു.

അതേസമയം ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 എന്ന പരമ്പരയിലൂടെയായിരുന്നു നടി ഒടുവിൽ പ്രേക്ഷർക്ക് മുന്നിൽ എത്തിയത്. രജിത്ത്, കൃഷ്ണപ്രഭ, കിഷോർ തുടങ്ങിയവരായിരുന്നു പരമ്പരയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. എറ്റവുമൊടുവിലായി ലവ് ആക്ഷൻ ഡ്രാമ, തൃശ്ശൂർപൂരം എന്ന ചിത്രങ്ങളാണ് നടിയുടെതായി തിയ്യേറ്ററുകളിലെത്തിയത്.

Advertisement