കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്ന് രാജിവെയ്ക്കണം: സൂപ്പർതാരങ്ങൾക്ക് എതിരെ തുറന്നടിച്ച് ശാന്തിവിള ദിനേശ്

187

ഏതാണ്ട് 40, 50 വർഷങ്ങളായി മലയാള സിനിമ അടക്കിവാഴുന്ന താര ചക്രവർത്തിമാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവർ ഇപ്പോഴും തങ്ങളുടെ താര സിംഹാസനം ഒരു കോട്ടവും തട്ടാതെ കാത്ത് സൂക്ഷിക്കുന്നവരാണ്. ഈ താരങ്ങൾ ഇല്ലാത്ത സിനിമ രംഗം മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.

ഇപ്പോവിതാ മലയാള സിനിമയുടെ താരരാജക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലാൽ നായകനായ ബംഗ്ലാവിൽ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് യൂട്യൂബിൽ തന്റെ സിനിമ കഥകൾ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്.

Advertisements

ന്യൂസ് കേരളം എന്ന ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ ഫോൺ കാൾ അഭിമുഖത്തിൽ ആണ് ശാന്തിവിള ദിനേശ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ഡിവോഴ്സ് വാങ്ങുന്നതും ബ്രേക്ക് അപ്പ് ആകുന്നതും ഒക്കെ മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ, ഒരു ബന്ധത്തിലും സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊന്നും സമ്മതിച്ചു കൊടുക്കരുത്: രജിഷ വിജയൻ

കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവെച്ച് പോകണം. ഒന്നുകിൽ ഇവർ അഭിനയം നിർത്തണം, അല്ലെങ്കിൽ ഹിന്ദിയിൽ അമിതാഭ് ബച്ചൻ ഒക്കെ ചെയ്യുന്നത് പോലെ അച്ഛൻ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണം.

മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരെ മര്യാദക്ക് ഒരു കഥാപാത്രം ചെയ്തു കണ്ടിട്ട് നാൾ കുറെ ആയെന്നും, വാനപ്രസ്ഥവും അമരവും ഒക്കെ ചെയ്ത മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരെ എത്രനാളായി കണ്ടിട്ട് എന്നും അദ്ദേഹം ചോദിക്കുന്നു.

മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പവൂർ, ആന്റോ ജോസെഫ് എന്നിവർ അവരെ വിറ്റു എടുക്കുകയാണ്. അവർക്കു ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്നും അത്കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികൾ ഉണ്ടാക്കാൻ ആണ് പലരും നോക്കുന്നത്.

Also Read
അമ്മയറിയാതെ സീരിയലിലെ വിനീതിന്റെ അമ്മ സുഭദ്ര യഥാർത്ഥത്തിൽ ആരാണെന്നറിയാവോ, സായ് കുമാറും വിനു മോഹനുമായി ഈ നടിക്കുള്ള ബന്ധം എന്താണെന്നറിയാവോ

ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഏതെങ്കിലും ഒരു നല്ല ചിത്രം നമുക്ക് കിട്ടിയിട്ടുണ്ടോ, അയാൾ മുഖത്ത് നിന്ന് ആ താടി എടുക്കാറുണ്ടോ, പിന്നെ ഇവരൊക്കെ എന്ത് കോപ്രാണ്ടിത്തരം കാണിച്ചാലും അത് കണ്ട ജയ് വിളിക്കാനും, പാലഭിഷേകം നടത്താനും സ്‌കൂളിൽ പോകാത്ത കുറച്ച് വിവരദോഷികളും ഉണ്ട്, ഞാൻ ഇവരെ ഒന്നും അംഗീകരിക്കില്ല എന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയുടേതായി അവസാനമായി പുറത്തിറങ്ങിയത് ഭീഷ്മയും മോഹൻലാലിന്റേതായി പുറത്തിറങ്ങിയത് ആറാട്ടുമാണ്. രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisement