ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങി,മാറ്റം അനിവാര്യമാണെന്ന് തോന്നി: വെളിപ്പെടുത്തലുമായി പ്രയാഗ മാർട്ടിൻ

255

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ ശ്രദ്ധേയയായ നടയാണ് പ്രയാഗ മാർട്ടിൻ. പ്രശസ്ത ക്യാമറാമാനും സംവിധാനകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ മകൾ കൂടിയായ പ്രയാഗ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. പിന്നീട് നായികയായും സഹനടിയായും വളരെ പെട്ടെന്ന തന്നെ അരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം.

സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെയാണ് പ്രയാഗ ബാലതാരമായി അരങ്ങേറിയത്. പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത പ്രയാഗ ഒരു മുറൈവന്ത് പാർത്തായ എന്ന സിനിമയിലുടെ ഉണ്ണി മുകുന്ദന്റെ നായികയായി മലയാളത്തിൽ അരങ്ങേറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്.

Advertisements

ഫുക്രി, പോക്കിരി സൈമൺ, പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, രാമലീല, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി പ്രയാഗ മാറി. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാഗ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിരുന്ന പ്രയാഗയുടെ പുതിയ ചിത്രം തെലുങ്കിലായിരുന്നു. ഇപ്പോൾ തമിഴത്തിന്റെ നടിപ്പിൻ നായകൻ സൂര്യക്ക് ഒപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലുള്ള താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്.

പ്രയാഗ മാർട്ടിന്റെ വാക്കുകൾ ഇങ്ങനെ:

ആറ് വർഷമായി സിനിമയിൽ വന്നിട്ട്. ഒരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നി. ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങിയത് കൊണ്ടാണ് ഈ മാറ്റം. മാറ്റം ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് പ്രേക്ഷകരാണ്.

ലുക്കിലെ മാറ്റം തിരിച്ചറിയാൻ ഒരു ഫോട്ടോഷൂട്ട് മതി. മറ്റുള്ള മാറ്റങ്ങൾ സിനിമയിലൂടെയും പെരുമാറ്റത്തിലൂടെയും വേണം പ്രേക്ഷകരിലേക്ക് എത്താൻ. അത് വരും കാലങ്ങളിൽ കണ്ട് അറിയേണ്ടതാണ്. സൂര്യയുടെ നായികയായി അഭിനയിക്കുന്നതിനെ കുറിച്ച് ലളിതമായി പറഞ്ഞാൽ ആദ്യ സിനിമയിൽ അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.

കരിയറിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. അത്തരത്തിലൊരു ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അതിനായി ഒരുപാട് പരിശ്രമിച്ചു. അതിന്റെ ഒക്കെ സഫലീകരണം എന്നോണം ആണ് ഒരുപാട് ആളുകൾ സ്വപ്നം കാണുന്ന ഈ അവസരം തേടി എത്തിയതെന്നും പ്രയാഗ പറയുന്നത്.

Advertisement