ഡോക്ടറേറ്റ് നേടണം, അമ്മയുടെ ആഗ്രഹം സഫലമാക്കണം; ഇനി അതാണ് ലക്ഷ്യം: തുറന്നു പറഞ്ഞ് നടി സോനു സതീഷ്

241

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീരിയൽ നടി സോനു സതീഷ്. ഭാര്യ,
സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് സോനു. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാൻ എത്തിയ സോനു പിന്നീട് തിരക്കേറിയ താരമാകുകയായിരുന്നു.

സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിതയാകുന്നത്.

Advertisements

2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആയിരുന്നു വരൻ. ഇപ്പോൾ തന്റെ വലിയൊരു ആഗ്രഹത്തെകുറിച്ചു പറയുകയാണ് സോനു.

പഠിക്കാൻ വലിയ ആഗ്രഹം ആണ് തനിക്കെന്നും, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും സോനു പറയുന്നു. അമ്മ ഡോക്ടർ ആയിരുന്നു എന്നെയും ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയില്ല.

ഇപ്പോൾ ഡബിൾ പിജിയുണ്ട്. ഇനി അധികം വൈകാതെ ഡോക്ടറേറ്റ് നേടി അമ്മയുടെ ആഗ്രഹം പോലെ ഡോ. സോനു സതീഷ് ആകണം എന്നാണ് ആഗ്രഹം എന്നും സോനു വ്യക്തമാക്കി. തന്റെ രണ്ടാമത്തെ സീരിയൽ ഭാര്യയിൽ അഭിനിച്ചു കൊണ്ടിരിക്കെ ആയിരുന്നു സോനുവിന്റെ വിവാഹം.

സോനു ബാംഗ്ലൂരിൽ പഠിക്കുമ്പോൾ ഇരുവരും തമ്മിൽ അടുപ്പത്തിൽ ആകുകയായിരുന്നു. തുടർന്ന് അജയിയുടെ അമ്മ വിവാഹാലോചനുയുമായി എത്തുകയും തുടർന്ന് വീട്ടുകാർ തന്നെ വിവാഹം നിശ്ചയിക്കുകയുമായിരുന്നു. പാരമ്പര്യ ചടങ്ങുകളോടെ ആന്ധ്രാ പ്രദേശിലാണ് ഇരുവരുടെയും മോതിരമിടൽ നടന്നത്.

Advertisement