മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിച്ച് പൊന്നു പോലെ നോക്കി മകളായി വളർത്തി, മൂന്ന് ആൺമക്കളും ജീവന് തുല്യം സ്‌നേഹിച്ചു, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറിയാക്കഥ

25544

ഒട്ടുമിക്ക സിനമാ താരങ്ങളുടെയും മക്കൾ തങ്ങളുടെ പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ പാതവപിന്തുടർന്ന് സിനിമാ രംഗത്തേക്ക് എത്തുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ബോളിവുഡിലും മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഇങ്ങനെ താരങ്ങളായി മാറിയ താരപുത്രന്മാരും പുത്രിമാരും നിരവധിയാണ്.

അതുകൊണ്ട് തന്നെ മാധ്യമങ്ങളും ആരാധകരും താരങ്ങളുടെ പിന്നാലെ എന്ന പോലെ തന്നെ വളരെ ചെറുപ്പം മുതൽക്കു തന്നെ താരങ്ങളുടെ മക്കളുടെ പിന്നാലെയും കൂടാറുണ്ട്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഷാരൂഖിന്റെ പുത്രി സുഹാന ഖാനും സെയഫ് കരീന ദമ്പതികളുടെ പുത്രൻ തൈമുർ അലി ഖാനും.

Advertisements

ഇന്നല്ലെങ്കിൽ നാളെ അരങ്ങേറുമെന്ന് ആരാധകർ കാത്തിരിക്കുന്ന താരപുത്രിയാണ് സുഹാന ഖാൻ. ഷാരൂഖ് ഖാന്റെ മകളായ സുഹാനയുടെ അഭിനയ മോഹം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. താരപുത്രി വിദേശത്ത് പോയി അഭിനയം പഠിക്കുകയും ചെയ്തിരുന്നു. ഇതുപോലെ തന്നെ ആരാധകർ കാത്തിരിക്കുന്നൊരു താരപുത്രിയാണ് മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനി ചക്രവർത്തി.

Also Read
വിഷമെന്നും പാമ്പ് എന്നും വിളിക്കുന്നവരുണ്ട്, അച്ഛന്റെ പേരാണോ ബഡായ് എന്ന് ചോദിക്കുന്നവരുണ്ട്, ആര്യ ബാബു പറയുന്നു

പക്ഷെ ദിഷാനിയുടെ അരങ്ങേറ്റത്തിനും ജീവിതത്തിനുമെല്ലാം വേറൊരു കഥ കൂടി പറയാനുണ്ട്. മിഥുൻ ചക്രവർത്തിയുടെ യഥാർത്ഥ മകളല്ല ദിഷാനി. അദ്ദേഹം തെരുവിൽ നിന്നും കണ്ടെത്തി രക്ഷപ്പെടുത്തിയ കുട്ടിയാണ് ദിഷാനി. മാലിന്യകൂമ്പാരത്തിൽ നിന്നുമാണ് ദിഷാനിയെ മിഥുൻ ചക്രവർത്തി രക്ഷപ്പെടുത്തുന്നതും മകളായി ദത്തെടുക്കുന്നതും. അതുകൊണ്ട് തന്നെ ദിഷാനിയുടെ ജീവിതം പലർക്കും ഒരു പ്രചോദനമാണ്.

ഇന്ത്യൻ സിനിമയുട ഡിസ്‌കോ ഡാൻസർ ആണ് മിഥുൻ ചക്രവർത്തി. താരപുത്രന്മാർ സൂപ്പർതാരങ്ങളായിരുന്ന കാലത്ത് യാതൊരു പിൻബലവുമില്ലാതെ ബോളിവുഡിലെ സൂപ്പർ താരമായ വ്യക്തിയാണ് മിഥുൻ ചക്രവർത്തി. ഒരിക്കൽ ഒരു പത്രവാർത്തയിലൂടെയാണ് മിഥുൻ ചക്രവർത്തി ദിഷാനിയെക്കുറിച്ച് അറിയുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ മാതാപിതാക്കൾ മാലിന്യ കൂമ്പാരത്തിന് അരികിൽ ഉപേക്ഷിച്ച് പോയെന്നായിരുന്നു വാർത്ത.

ഈ കുട്ടിയെ ആ വഴി പോയവരിൽ ആരോ കണ്ടെത്തുകയായിരുന്നു. വാർത്ത കണ്ടതും മിഥുൻ ചക്രവർത്തി അവിടേക്ക് എത്തി. കുട്ടിയെ കണ്ടതും മിഥുൻ ചക്രവർത്തിയും ഭാര്യ യോഗിത ബലിയും അവളെ ദത്തെടുക്കാൻ തീരുമാനിക്കുക ആയിരുന്നു. തുടർന്ന് നിയമപ്രകാരമുള്ള നടപടികളെല്ലാം പൂർത്തിയാക്കി അവളെ അവർ സ്വന്തമാക്കി. മകളെ പോലെയല്ല മകളായി തന്നെയാണ് ദിഷാനിയെ മിഥുൻ ചക്രവർത്തി വളർത്തിയത്.

മൂന്ന് ആൺമക്കളായിരുന്നു മിഥുൻ ചക്രവർത്തിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ദിഷാനിയെ ജീവന് തുല്യം സ്നേഹിക്കുകയും വാൽസല്യം നൽകുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ സിനിമയും സിനിമാക്കാരും തന്നെയായിരുന്നു ദിഷാനിയുടെ ചുറ്റും. സ്വാഭാവികമായും ദിഷാനിയുടെ ഉള്ളിലും അഭിനയ മോഹം വളരുകയായിരുന്നു. സൂപ്പർ താരം സൽമാൻ ഖാന്റെ കടുത്ത ആരാധികയാണ് ദിഷാനി.

Also Read
ആ സിനിമയും സംവിധായകനും ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ഞെട്ടിച്ചു, സംഭവം ഇങ്ങനെ

ഇപ്പോൾ ന്യൂയോർക്കിലെ ഫിലിം അക്കാദമിയിൽ അഭിനയം പഠിക്കുകയാണ് ദിഷാനി. അധികം വൈകാതെ തന്നെ ദിഷാനിയുടെ അരങ്ങേറ്റം കാണാം എന്നാണ് ആരാധകർ കരുതുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിഷാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അന്ന് മിഥുൻ ചക്രവർത്തിയുടെ കൈയിലുണ്ടായിരുന്ന കൊച്ചുകുട്ടി ഇന്ന് വളർന്നൊരു സുന്ദരിയായി മാറിയിരിക്കുകയാണ്.

ഈയ്യടുത്ത് ദിഷാനി പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബോളിവുഡിന്റെ ഡിസ്‌കോ ഡാൻസർ ആയ മിഥുൻ ചക്രവർത്തി ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലും കന്നഡയിലും തെലുങ്കിലും തമിഴിലും ഒഡിയയിലും ബോജ്പൂരിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട് മിഥുൻ ചക്രവർത്തി.

Advertisement