മകളെ എത്രമാത്രം ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, മകളെ മറന്നോയെന്ന് ചോദിക്കുന്നവർക്ക് രണ്ടാം ഭാര്യ എലിസബത്തിന്റെ മുന്നിൽ വെച്ച് മറുപടി കൊടുത്ത് ബാല

167

മലയാളികളുടെ പ്രിയ നടൻ ബാലയും സുഹൃത്തും ഡോക്ടറുമായ എലിസബത്തിന്റെയുെ വിവാഹ റിസപ്ഷൻ ആയിരുന്നു കഴിഞ്ഞ ദിലസം. തൃശ്ശൂർ കുന്ദംകുളം സ്വദേശിനി എലിസബത്ത് ഉദയനാണ് ബാലയുടെ വധു.

ബാലയുടെ രണ്ടാം വിവാഹം ആണിത്. താര വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുകയാണ്. അതേ സമയം വിവാഹ വേദിയിൽ നിന്നും ബാലയും നവവധു എലിസബത്തും പോയത് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനായിരുന്നു.

Advertisements

അഭിമുഖത്തിൽ രണ്ടാം വിവാഹത്തെ കുറിച്ചും ആദ്യവിവാഗത്തിലെ മകളെ കുറിച്ചുമൊക്കെ ബാല തുറന്ന പറച്ചിൽ നടത്തിയിരുന്നു. താൻ ബാലയെ കണ്ടെത്തുകയായിരുന്നു എന്നാണ് അഭിമുഖത്തിൽ എലിസബത്ത് പറയുന്നത്. ഫേസ്ബുക്ക് വഴി പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്നും താര പത്‌നി പറയുന്നു.

എന്നാൽ എലിസബത്തിന്റെ ക്വാളിറ്റി അവർ അമിതമായി സംസാരിക്കാറില്ല എന്നതാണെന്ന് ബാല പറയുന്നു. ഞാൻ പത്ത് പ്രാവശ്യം ചോദ്യം ചോദിച്ചാൽ ഒറ്റത്തവണയാണ് എലിസബത്ത് മറുപടി പറയുക. എന്റെ ആടുത്ത് മാത്രമാണ് കൂടുതൽ സംസാരിക്കാറുള്ളത് എന്നു ബാല പറയുന്നു. ചെറുപ്പത്തിലേ എല്ലുവിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ എന്റെ ജീവിതം ആ വഴിയേ പോയി.

Also Read
ലാലേട്ടനെ കണ്ട് കണ്ണിമ ചിമ്മാൻ പോലും മറന്നുപോയി, താൻ ഒരു സ്വപ്നലോകത്ത് ആയിരുന്നു: ദുർഗ്ഗാ കൃഷ്ണ പറയുന്നു

പിന്നെ കുറച്ച് കാലങ്ങൾക്ക് മുൻപാണ് പ്രൊപ്പോസ് ചെയ്തത്. ആദ്യം ദേഷ്യപ്പെടുക ആയിരുന്നു. പിന്നെ ആണ് പ്രൊഫഷനെ കുറിച്ച് ചോദിച്ചത്. ഡോക്ടറാണ് എന്ന് പറഞ്ഞപ്പോൾ എന്നെ പോലെ ഒരാളെ നിനക്ക് വേണോ എന്നായിരുന്നു ഞാൻ ചോദിച്ച മറുപടി. നല്ല സൗന്ദര്യമുള്ള കുറെ ചെക്കന്മാർ വേറെയുണ്ടല്ലോ, നീ ഒരു ഡോക്ടറല്ലേ എന്നായിരുന്നു തന്റെ ആദ്യ മറുപടി.

അവരെ കെട്ടിയാൽ പോരേ എന്ന കുറച്ച് അഡൈ്വസൊക്കെയാണ് ആദ്യം കൊടുത്തത്. അപ്പോ ശരി പൊയ്ക്കോളാൻ പറഞ്ഞ് വിട്ടു. എന്നാൽ മുൻപേ തനിക്കൊരു സ്നേഹമുണ്ടായിരുന്നുവെന്നും ബാല പറയുന്നു.
ബാലയെ പറ്റി പറയാനുള്ളതെന്തെന്ന ചോദ്യത്തിന് മറുപടിയായി എലിസബത്ത് പറഞ്ഞത് നല്ലൊരു മനുഷ്യനാണ്, കുട്ടികളെ പോലെയാണ് ബാലയെന്നും എലിസബത്ത് പറഞ്ഞു.

തന്നെ പുറമെ കാണുമ്പോഴുള്ള പരുക്കനായ സ്വഭാവം കണ്ട് എല്ലാവരും വിചാരിക്കുന്നത് താൻ അത്തരത്തിൽ ഒരാളാണ് എന്നാണ്, പക്ഷേ സത്യത്തിൽ താൻ വളരെ കൂളായ മനുഷ്യനാണെന്ന് ബാലയും പറയുന്നു. ആദ്യം ബാലയോട് വിവാഹ കാര്യം പറഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞിരുന്നില്ല.

പക്ഷേ അറിഞ്ഞപ്പോൾ ഇതൊന്നും ശരിയാവില്ല, അത് സെലിബ്രിറ്റിയാണ്, നമ്മൾ കണ്ട കുടുംബ ജീവിത ആയിരിക്കില്ല അവിടെ എന്നൊക്കെയാണ് പറഞ്ഞത്. ബുദ്ധിമുട്ടായിരിക്കുമെന്നും ഇതുവരെ കണ്ട് ശീലിച്ച ജീവിതമാകില്ല എന്നുമായിരുന്നു വീട്ടിൽ നിന്നും ലഭിച്ച പ്രതികരണം എന്നാണ് എലിസബത്ത് പറയുന്നത്.
സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എതിർപ്പുണ്ടായിരുന്നോ എന്ന ചോദ്യത്തോട് അങ്ങനെ എതിർക്കുന്നവർ തന്റെ കുടുംബത്തിന്റെ ഭാഗമായതാണെന്ന് കരുതുന്നില്ല എന്നായിരുന്നു ബാലയുടെ മറുപടി.

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

ഇന്നും ഈ അവസ്ഥയിലും കൊറോണ നിലനിൽക്കുന്ന പശ്ചാത്തലമായിട്ടുകൂടി ജനങ്ങൾ ചിന്തിക്കുന്നത് റിലീജിയൺ എന്ന വേർതിരിവോടുകൂടിയാണ്. ഇന്നലെ നടന്ന ചടങ്ങിലും മതത്തിന്റെ പേരു പറഞ്ഞ് ചിലർ പേരെടുത്തു പറയാനാഗ്രഹിക്കുന്നില്ല, ചിലർ വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരവരുടെ ഇഷ്ടം, ആയിക്കോട്ടെ. ഞങ്ങളുടെ കാര്യമെടുത്താൽ അതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല.

ബൈബിളിൽ യേശുക്രിസ്തു പറയുന്നത് എല്ലാവരെയും സ്നേഹിക്കാനാണ്. ഞങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ല. അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല പറഞ്ഞു.
നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് ഞാനിത് പറയുന്നത്.

അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ കമന്റടിക്കുമ്പോാൾ മനസിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകന്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം എന്ന് ബാല പറഞ്ഞു. വിവാഹത്തിന് മുൻപ് ഒരുപാട് പേടികളുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ താരതമ്യപ്പെടുത്തലുകൾ നടന്നു.

അതിനെ പറ്റി ചോദിച്ചപ്പോൾ ബാല പറഞ്ഞത് അവരൊക്കെ ഭീരുക്കളാണ് എന്നാണ്. മുഖമോ വിലാസമോ ഇല്ലാത്തവരാണ് ഇതിനു പിന്നിലുള്ളത്. എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്ത് മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ നന്മ ചെയ്ത് മാതൃകയാകാം എന്നതാണ് ഞാൻ ചെയ്ത് കാണിക്കുന്നത്.

എന്നാൽ ഈ വിമർശിക്കുന്നവർ അതിനു മുതിരില്ലല്ലോ. അവരുടെ പോക്കറ്റിൽ നിന്ന് ഒരു പത്തുരൂപ എടുത്ത് നന്മ ചെയ്യാൻ അവർക്കാവില്ലല്ലോ. മറ്റുളളവരുടെ ജീവിതത്തിൽ നുഴഞ്ഞു കയറി അവരുടെ ജീവതത്തെ പറ്റി അഭിപ്രായം പറയുകയാണ് അവർ ചെയ്യുന്നതെന്നും ബാല വ്യക്തമാക്കി.

Also Read
ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്, ഇവൾക്ക് നമ്മൾ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ, എലീന പടിയ്ക്കലിന് പണികൊടിത്ത് ജിഷിൻ മോഹൻ

Advertisement