ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്: തുറന്നു പറഞ്ഞ് ശോഭന

3121

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ യിലൂടെ സൂപ്പർനടിയായി മാറിയ താരമാണ് ശോഭന. നിരവധി സൂപ്പർഹിറ്റി സിനിമകളിലെ തകർപ്പൻ വേഷങ്ങളിലൂടെ മലയാളികളുടെയും പ്രിയ നടിയായി മാറി ശോഭന.

അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശോഭന. സോഷ്യൽ മീഡിയകളിലും നടി സജീവമായ ശോഭന തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം സിനിമയിൽ എത്തി ആദ്യ കാലത്ത് തന്റെ സുഹൃത്തുക്കൾ തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

Advertisements

അതോടൊപ്പം തന്റെ നൃത്ത സിനിമാ ജീവിതത്തെ കുറിച്ചും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലൂടെ ശോഭന തുറന്നു പറയുകയാണ്. ശോഭനയുടെ വാക്കുകൾ ഇങ്ങനെ:

പ്രായം ആകുന്നത് ഒരു സ്വാഭാവികപ്രക്രിയയാണ്. നമ്മൾ പ്രായത്തിനെ എതിർക്കാതെ സ്വീകരിച്ചാൽ, സന്തോഷം തരുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും മുപ്പതുക ളിലും നാൽതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം.

Also Read
ഇത് നരസിംഹത്തെ വെല്ലും, റിയൽ ഹീറോസ് ആർ ഓൾവേയ്സ് ‘എലോൺ’ ഷാജി കൈലാസ് ചിത്രത്തിന്റെ കിടിലൻ ടൈറ്റിൽ പുറത്ത് വിട്ട് മോഹൻലാൽ

പിന്നെ നല്ല ആരോഗ്യമുണ്ടെങ്കിൽ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്. പിന്നെ എല്ലാക്കാ ര്യത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ഒരു പോസിറ്റീവ് സ്‌പേസ് കണ്ടെത്താൻ കഴിയുന്നുണ്ട്. അവർക്ക് നൃത്തം പഠിപ്പിച്ചു കൊടുക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരുമായി ഇടപെടുന്നത് സന്തോഷം തരുന്ന കാര്യമാണ്.

രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മിൽ നല്ല മത്സരം ഒക്കെയുണ്ടായിരുന്നു. സിനിമയിൽ നിന്ന് പുറത്തു കടന്നതിന് ശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പമുണ്ടാകുന്നത്.

ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതർ ഉണ്ടാകും. സുഹാസിനിയാണ് മുൻകൈ എടുക്കുന്നത്. എന്റെ സ്വഭാവം എല്ലാം ആ കൂട്ടുകാർക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്‌നേഹവുമുണ്ട്.
എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോർ എവർ എന്നുപറയുന്നത് രേവതിയാണ്. ഒരുപാട് വർഷങ്ങളായുള്ള സൗഹൃദം.

ഞങ്ങൾ തമ്മിൽ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവർക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്. സിനിമാ മേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികൾ സ്‌കൂളിലും കോളേജിലും പോകുമ്പോൾ, ഞാൻ സിനിമയിലേക്ക് പോയി.

Also Read
ഈ ലോകത്ത് ഇനി ജീവിക്കണ്ട എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു, എന്റെ അവസ്ഥ മറ്റൊരാളോട് പറഞ്ഞ് ഫലിപ്പിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല: വെളിപ്പെടുത്തലുമായി ശ്രീകല

എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകൾക്കൊപ്പം. കഴിവുള്ള സംവിധാ യകർ, താരങ്ങൾ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്.

ഒരു കലാകാരിയെന്ന നിലയിൽ കൂടുതൽ അറിവുകൾ പകർന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാ റാൻ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മൾ കുറേ ആളുകളെ കാണുന്നു പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു ആസ്വദിക്കാൻ എന്നും ശോഭന പറയുന്നു.

Advertisement