എല്ലാവരും എന്റെ ഭർത്താവിനെ കളിയാക്കുമായിരുന്നു, എന്നിട്ടും ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു: വെളിപ്പെടുത്തലുമായി ‘മെനേ പ്യാർ കിയ’ നടി ഭാഗ്യശ്രീ

411

സിനിമ രംഗത്ത് തിളങ്ങിനിന്നിരുന്ന പല നടിമാരും വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നത് പലപ്പോഴും ആരാധകരെ നിരാശപ്പെടുത്താറുണ്ട്. മിക്കപ്പോഴും സൂപ്പർഹിറ്റ് സിനിമകളിൽ ഒക്കെ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരിക്കും കൂടുതൽ പേരും വിവാഹിതരാവുന്നത്.

അതിൽ പല നടിമാരും വർഷങ്ങൾക്ക് ശേഷം തിരികെ വരാറുണ്ടെങ്കിലും നായിക വേഷത്തിലായിരിക്കില്ല. ആ കാലങ്ങളിലെല്ലാം പഴി കേൾക്കുന്നത് അവരുടെ ഭർത്താക്കന്മാരാണ്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ നടി ആയിരുന്ന ഭാഗ്യശ്രീ. തന്റെ ഭർത്താവ് ഹിമാലയ ദസ്സാനിയെ ആരാധകർ അപമാനിച്ചതിനെ കുറിച്ച് നടി ഭാഗ്യശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

Advertisements

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നടി ഇക്കാര്യങ്ങൾ പുറംലോകത്തെ അറിയിച്ചത്. എന്നെ ബോളിവുഡിൽ നിന്നും മാറ്റി നിർത്തിയത് അദ്ദേഹമാണെന്ന് പറഞ്ഞ് അസ്വസ്ഥരായ ആരാധകർ ശപിച്ചിട്ടുണ്ടാവുമെന്നും ഭാഗ്യശ്രീ പറയുന്നു. എല്ലാവരും അദ്ദേഹത്തെ കളിയാക്കി. എനിക്ക് തോന്നുന്നു ആ സമയത്ത് ഞാൻ മാത്രമായിരിക്കും അദ്ദേഹത്തെ സ്നേഹിച്ച ഏക വ്യക്തി.

Also Read
ആക്ഷൻ പറഞ്ഞിട്ടും ഡയലോഗ് പറയാൻ താമസിക്കുന്നു എന്ന് തന്നെ കുറിച്ച് പരാതി പറഞ്ഞ തെലുങ്ക് സംവിധായകന് മാസ്സ് മറുപടി കൊടുത്ത് മോഹൻലാൽ

ഞങ്ങൾ രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അസൂയപ്പെടാമെന്ന് ഞാനിപ്പോൾ മനസിലാക്കുന്നു. അതിന് കാമുകിയോ ഭാര്യയോ ഒന്നും ആവണമെന്നില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ഭർത്താവായ ഹിമാലയെ തനിക്ക് അറിമായിരുന്നു.

ക്ലാസിലെ ഏറ്റവും കുരുത്തക്കേട് നിറഞ്ഞ കുട്ടിയായിരുന്നു അദ്ദേഹം. ഭർത്താവിനെ കുറിച്ച് മാത്രമല്ല സൂപ്പർഹിറ്റ് ചിത്രം മെനേ പ്യാർ കിയ എന്ന ചിത്രത്തിലഭിനയിക്കാനുള്ള അവസരം ഏഴ് തവണ നിരസിക്കുകയും എട്ടാമത്തെ തവണയാണ് ഓക്കെ പറഞ്ഞതെന്നും ഭാഗ്യശ്രീ ഓർമ്മിക്കുന്നു.

എനിക്ക് സിനിമയിൽ അഭിനയിക്കേണ്ടെന്ന് സൂരജ് ഭരജാത്യയോട് പറഞ്ഞിരുന്നു. എനിക്ക് വേണ്ടി ഒരുക്കിയ വേഷം മനോഹരമാണെന്ന് അറിയാമായിരുന്നു എന്നും ഭാഗ്യശ്രീ വ്യക്തമാക്കുന്നു.

Also Read
ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറയും, കൊടുക്കുന്ന സീൻ ചെയ്യാനും മടി : മമ്മൂട്ടിയ്‌ക്കെതിരെ വിമർശനവുമായി ബൈജു കൊട്ടാരക്കര

Advertisement