ദ്വയാർത്ഥം വരുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് കമന്റുകൾ വന്നാൽ തന്തയ്ക്ക് വിളിക്കുന്നത് ശരിയല്ല: സുബിയുടെ പുതിയ ചിത്രം കണ്ട യുവാവ് പറഞ്ഞത് കേട്ടോ

358

മിമിക്രി രംഗത്ത് നിന്നും എത്തി നടിയും മിനിസ്‌ക്രീൻ അവതാരകയുമായി തിളങ്ങുന്ന താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലൂടെ ആയിരുന്നു സുബി സുരേഷ് മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയത്.

ഇപ്പോൾ അവതാരകയും നടിയുമായി തിളങ്ങുന്ന താരം കോമഡി റോളുകളാണ് സിനിമ കൂടുതലായി ചെയ്തിട്ടുള്ളത്. അതു കൊണ്ടുതന്നെ സുബി സുരേഷിനെ മലയാളികൾക്ക് വളരെ ഇഷ്ടമാണ്. സിനിമയിലും കൂടുതൽ സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനമാണ് സുബി സുരേഷ് കാഴ്ച വയ്ക്കാറ്.

Advertisements

മലയാള സിനിമയ്ക്ക് നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെ തന്നെയാണ് സുബിയും എത്തിയത്. എന്നാൽ 38 വയസ്സായിട്ടും ഇതുവരെയും താരം വിവാഹം കഴിച്ചിട്ടില്ല.വിവാഹം എന്താ വൈകുന്നതെന്ന് സുബിയുടെ ആരാധകർ എപ്പോഴും ചോദിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ല്ലൊം സുബി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ സുബിയുടെ പോസ്റ്റുകൾക്ക് എല്ലാം നെഗറ്റീവ് കമന്റുകൾ ആണ് കൂടുതലായും ലഭിക്കുന്നത്.

Also Read
അന്നു കല്യാണം കഴിഞ്ഞ് അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ കരയാൻ മറന്നുപോയി; അനുഭവം പറഞ്ഞ് നടി ശരണ്യ മോഹൻ

അവർക്കൊക്കെ ചുട്ട മറുപടിയുമായി സുബി സുരഷ്. ഇപ്പോഴിതാ നടി മഞ്ജു പിള്ളയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് സുബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ക്യാപ്ഷൻ ആണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം.

കൈയ്യിൽ നാല് പപ്പായ ഉണ്ട്, ഈ ചിത്രത്തിന് ക്യാപ്ഷൻ പ്ലീസ് എന്നായിരുന്നു സുബി ആ ചിത്രത്തിന് ഒപ്പം തന്റെ ഫേസ്ബുക്കിൽ എഴുതിയത്. രസകരമായ നിരവധി കമന്റുകൾ വന്നെങ്കിലും കൂടുതലായി നെഗറ്റീവ് കമന്റുകൾ ആണ് വന്നിട്ടുള്ളത്.

Also Read
കുറേപേർ എന്നോട് കല്യാണം കഴിക്കാത്തതെന്താണ് എന്ന് ചോദിക്കാറുണ്ട് , വയസായില്ലേ, കെട്ടുന്നില്ലേ എന്നൊക്കെ ചോദിച്ചിരുന്നു : അവർക്കൊക്കെ ഇഷ്ടപ്പെടുന്നതായിരിയ്ക്കും ഇത് : വീഡിയോ പങ്കു വച്ച് ഗൗരി കൃഷ്ണൻ

അതിൽ ഒരു കമന്റ് ‘നിങ്ങളുടെ ഉദ്ദേശം ഇത്രയേ ഉള്ളൂ,എന്തെങ്കിലും നെഗറ്റീവ് കമന്റ് വരണം. എന്നിട്ട് അതിന് അയാളുടെ വീട്ടുകാരെ വിളിച്ചു തെറി പറയണം.അവസാനം ഓൺലൈൻ മാധ്യമങ്ങൾ അത് ഏറ്റെടുത്ത് വിജയിപ്പിക്കണം. സംഗതി പിന്നെയും റിപ്പീറ്റ്’ എന്നായിരുന്നു.

അപ്പോൾ തന്നെ സുബി ഇതിന് തക്ക മറുപടി കൊടുത്തു, ഇങ്ങനെ കമന്റ് ഇടണം, പോണം, പ്രഹസനം എന്നായിരുന്നു താരം നൽകിയ മറുപടി. അവസാനം സുബി തന്നെ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതോടുകൂടി ഈ വിഷയം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയായിരുന്നു.

Advertisement