ട്രാൻസിന് പിന്നാലെ മമ്മൂട്ടിക്ക് ഒപ്പം ബിഗ് ബജറ്റ് ഫൺ സിനിമയുമായി അൻവർ റഷീദ്

24

ഫഹദ് ഫാസിൽ നായകനായ എത്തിയ ട്രാൻസ് സിനിമയ്ക്ക് പിന്നാലെ തന്റെ അടുത്ത സിനിമയുടെ വർക്കിലേക്ക് അൻവർ റഷീദ് കടന്നുവെന്ന് റിപ്പോർട്ടുകൾ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയായിരിക്കും അൻവർ റഷീദിന്റെ അടുത്ത സിനിമ എന്നാണ് അറിയുന്നത്.

അതൊരു ഫൺ ഫിലിം ആയിരിക്കുമെന്നും സൂചനയുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ആ സിനിമയുടെ ആശയം ഏറെക്കാലമായി അൻവറിനൊപ്പമുള്ളതാണെന്നും അറിയുന്നു. രാജമാണിക്യം, അണ്ണൻതമ്ബി എന്നീ ബ്ലോക്ബസ്റ്ററുകൾ മമ്മൂട്ടിക്കായി ഒരുക്കിയ സംവിധായകനാണ് അൻവർ റഷീദ്.

Advertisements

എന്നാൽ ഉസ്താദ് ഹോട്ടലോടെ അൻവർ റഷീദ് ട്രാക്ക് മാറി. വീണ്ടും പഴയ രീതിയിലുള്ള ഒരു ചിത്രത്തിലേക്ക് അൻവർ റഷീദിൻറെ മടങ്ങിപ്പോക്കായിരിക്കും മമ്മൂട്ടി സിനിമ. മലയാളത്തിലെ ഒരു പ്രശസ്ത തിരക്കഥാകൃത്തായിരിക്കും മമ്മൂട്ടി അൻവർ റഷീദ് സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നാണ് അറിയുന്നത്.

Advertisement