മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ കൂടെ കിടക്കാൻ പ്രമുഖ നടൻ നിർബന്ധിച്ചു; വെളിപ്പെടുത്തലുമായി നടി ശ്രീലേഖ

38945

കഴിഞ്ഞ കുറേ കാലങ്ങളായി ഓരോ ദിവസവും സിനിമാ രംഗത്ത് പ്രമുഖന്മാർക്ക് എതിരെയുള്ള ആരോപണങ്ങൾ ഉയർന്നു വരുകയാണ്. പലരും ഇത്തരം ആരോപണങ്ങൾ നടത്തുമെങ്കിലും അവരുടെ പേര് വെളിപ്പെടുത്താൻ തയാറാകാറില്ല.

നിരവധി ബംഗാളി സിനിമകളിൽ തിളങ്ങിയ പ്രമുഖ താരമാണ് നടി ശ്രീലേഖ മിത്ര. ബംഗാൾ ചിത്രങ്ങൾക്ക് പുറമെ മറ്റ് ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ നായിക വേഷത്തിൽ നിന്നും അമ്മ വേഷങ്ങളിലാണ് കൂടുതലും അഭിനയിക്കുന്നത്.

Advertisements

സിനിമയിൽ മാത്രമല്ല ടെലിവിഷൻ പാരമ്പരകളിലും താരം സജീവമാണ്. ഇപ്പോൾ ശ്രീലേഖ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ചർച്ച ചെയ്യപ്പെടുന്നത്. സിനിമാ മേഖലയിൽ ഉയർന്നു വരുന്ന പരാതികൾ പോലെ താരത്തിനും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താനും അത്തരം അവസ്ഥകളിൽ കൂടി കടന്നു പോയിട്ടുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ നോ പറയാൻ ശീലിക്കണമെന്നും താരം പറയുന്നു.

എല്ലാം സിനിമ മേഖലയിലും ഇത്തരം അവസ്ഥകൾ നടിമാർക്ക് ഉണ്ടാകാറുണ്ട്. മലയാളം ഇൻഡസ്ട്രിയൽ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സൈറ്റിൽ ചെന്നപ്പോൾ ആ സമയത്തെ ഒരു പ്രമുഖ നടൻ തന്നോട് കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.

ഇ കാര്യം നടന്റെ സുഹൃത്ത് കൂടെയായ സംവിധായകനെ അറിയിച്ചപ്പോൾ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു അതിന് പിന്നാലെ ആ സിനിമയിലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ ഫീൽഡ് വിട്ടെന്നും താരം പറയുന്നു.

Advertisement