Celebrities Entertainment

വിവാഹത്തേക്കാള്‍ താത്‌പര്യം ലിവിങ് ടുഗതറിനോട്, അതാണിഷ്ടം; അനാര്‍ക്കലി മരക്കാര്‍ മനസ് തുറക്കുന്നു

2016 ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തില്‍ കൂടി അഭിനയ ലോകത്തില്‍ എത്തിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പമാണ് താരം ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങള്‍ കാണുമ്ബോള്‍ ലിവിങ് ടുഗതര്‍ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം പറയുന്നത്.

വിവാഹം എന്നത് രണ്ട് വ്യക്തികള്‍ പേപ്പറില്‍ ഒപ്പുവെക്കുന്ന ഒരു കരാര്‍ മാത്രം ആണ് എന്നാണ് എന്റെ അഭിപ്രായം എന്നും താരം പറയുന്നു. ഇതൊക്കെ വെറും അനാവശ്യമായ കാര്യം ആണ്. എന്നാല്‍ എന്ത് കൊണ്ടും സുരക്ഷിതം ലിവിങ് ടുഗതര്‍ ആണ് എന്നും താരം പറയുന്നു.

അനാര്‍ക്കലി ഇതിനു മുന്‍പും തന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു ഇന്നത്തെ കാലത്ത് ഒരുപാട് ആളുകള്‍ അംഗീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകള്‍ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിംഗ് ടൂഗെദര്‍ അനാര്‍ക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്.

Tags