യുവതാരങ്ങളായ ടൊവിനോ തോമസും ബാലയും മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരങ്ങളാണ്. പൃഥ്വിരാജ് നായകനായ സൂപ്പർഹിറ്റ് സിനമയായ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
അത സമയം ടൊവിനോയെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്. തന്റെ സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഒരു അനുജനെ പോലെ കൂടെ നിന്ന് സഹായിച്ചതും പിന്തുണ നൽകിയതും ടൊവിനോ ആണെന്ന് ആണ് ബാല പറയുന്നത്.
മാനസികമായി വിഷമം അനുഭവിക്കുന്നവരെ അത് കണ്ടറിഞ്ഞു കൂടെ നിൽക്കുന്ന ആളാണ് ടൊവീനോ. എന്ന് നിന്റെ മൊയ്ദീൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താൻ സ്വകാര്യ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകളിൽ ആയിരുന്നു.
ടൊവിനോ ഇത് മനസ്സിലാക്കുകയും എപ്പോഴും തന്നോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ആ വ്യക്തിത്വമാണ് ടൊവീനോയെ വേറിട്ട് നിർത്തുന്നതെന്നും ബാല പറയുന്നു. എപ്പോഴെങ്കിലും ഒറ്റക്ക് ഇരിക്കുന്നത് കണ്ടാലുടൻ അണ്ണാ ഓക്കേ അല്ലെ എന്ന് ചോദിച്ചു എന്ന് ചോദിച്ചു അടുത്ത് വരും. ആ വ്യക്തിത്വമാണ് ടൊവീനോയെ വേറിട്ട് നിർത്തുന്നത്.
തന്റെ ഗൃഹപ്രവേശത്തിനും പിറന്നാളിനും ഉൾപ്പെടെ എന്ത് വിശേഷം ഉണ്ടായാലും ടൊവിനോ ഓടിയെത്തും എന്നും ബാല പറയുന്നു. കോവിഡ് കാലത്ത് എല്ലാവരും പണിയില്ലാതെ മാനസികമായി തളർന്ന് വീട്ടിലിരിക്കുന്ന സമയത്തും ടൊവിനോ ഇപ്പോഴും ആക്റ്റീവ് ആയിരുന്നു. ഒരു പട്ടിക്കുട്ടിയെ പോലും ഓമനിച്ച് എപ്പോഴും സന്തോഷവാനായിരിക്കാൻ ടൊവീനോ ശ്രദ്ധിച്ചിരുന്നു.
സിനിമയിൽ ഇത്രയും ഉയരങ്ങൾ താണ്ടാനായതിൽ ടൊവീനോയെ ഓർത്ത് അഭിമാനിക്കുന്നു. വേദന എല്ലാവർക്കും ഒന്നാണ് അതിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല ജീവിതത്തിൽ ഏറ്റവും വലുത് പണമല്ല, ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുക എന്നുള്ളതാണ് തന്റെ മോട്ടോ എന്നും ബാല പറയുന്നു.
മറ്റുള്ളവരുടെ വേദനയിൽ അലിയുന്ന ഒരു മനസ്സുണ്ട് ടൊവീനോയ്ക്ക്, താൻ അത് അനുഭവിച്ചറിയുന്ന കാര്യമാണ് അതുകൊണ്ടാണ് ഈ പരിപാടിയിലേക്ക് അദ്ദേഹത്തെ തന്നെ വിളിച്ചത് എന്നും ബാല കൂട്ടിച്ചേർത്തു.
ലീവ് ടു ഗിവ് എന്ന തന്റെ ചാറ്റ് ഷോയിൽ ടൊവിനോ അതിഥി ആയി എത്തിയപ്പോഴാണ് ബാല ടൊവിനോയ്ക്ക് ഒപ്പമുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്ന് സംസാരിച്ചത്. കഷ്ടത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായാണ് തന്റെ യൂ ട്യൂബ് ചാനലിൽ ബാല ഈ ഷോ ആരംഭിച്ചിരിക്കുന്നത്. അതേ സമയം ബാല ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്, നല്ലതു ചെയ്യുന്നത് അംഗീകരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് ടൊവീനോയും പറഞ്ഞു.