നമുക്ക് ചിലരെ വ്യക്തിപരമായി ഇഷ്ടമാവും, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി വലിയ ഇഷ്ടമാണെന്ന് മംമ്ത മോഹൻദാസ്

113

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അറങ്ങേറിയ താര സുന്ദരിയാണ് മംമ്ത മോഹൻദാസ്. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായി മംമ്ത മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി.

രണ്ടുതവണ ക്യാൻസർ രോഗം പിടിപെട്ടിട്ടും വിവാഹജീവിതം താറുമാറായിട്ടും അത്ഭുതകരമായി തിരുച്ചുവന്ന താരം കൂടിയാണ് മംമ്ത. ഇതിനോടകം അഭിനയത്തിലും പാട്ടിലും ഒരുപോലെ കഴിവ് തെളിയിച്ച നടി കൂടിയാണ് മംമ്ത മോഹൻദാസ്.

Advertisements

ഇപ്പോഴിതാ 2020ന്റെ അവസാനത്തിൽ നിർമ്മാണ മേഖലയിലേക്കും മംമ്ത മോഹൻദാസ് ചുവടുവെച്ചു. മംമ്ത നിർമ്മിച്ച ലോകമേ എന്ന മ്യൂസിക്ക് വീഡിയോ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും ഇഷ്ടങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ്.

Also Read
വാക്കുതർക്കം, ചിത്രീകരണത്തിനിടെ മൂന്ന് തവണ രൺബീറിന്റെ കരണത്തടിച്ച് അനുഷ്‌ക ശർമ്മ , സംഭവം ഇങ്ങനെ

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മംമ്ത തുറന്നു പറഞ്ഞത്. തനിക്ക് ചിലരെ സ്‌ക്രീനിൽ കാണാനാണ് ഇഷ്ടമെങ്കിൽ ചിലരെ വ്യക്തിപരമായാണ് ഇഷ്ടമെന്നാണ് മംമ്ത പറയുന്നത്. മമ്മൂക്കയെ വ്യക്തിപരമായി വലിയ ഇഷ്ടമാണെന്നും സ്‌ക്രീനിൽ അദ്ദേഹത്തെ കാണുന്നപോലയേ അല്ല വ്യക്തിജീവിതത്തിൽ എന്നുമാണ് മംമ്ത പറയുന്നത്.

അതേ സമയം മ്യൂസിക്ക് ആൽബം നിർമിച്ചതോടെ ആത്മവിശ്വാസം വർധിച്ചുവെന്നും ഇനി സിനിമ നിർമ്മിക്കാനാണ് ആഗ്രഹമെന്നും നടി കൂട്ടിച്ചേർത്തു. നേരത്തേ സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു.

തനിക്ക് ഇതുവരെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അതിനാൽ അത് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് മംമ്ത പറഞ്ഞിരുന്നത്. ആർജെ മൈക്കുമായുള്ള അഭിമുഖത്തിലാണ് മംമ്ത ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തിൽ മംമ്ത പറയുന്നു.

Also Read
ഭാര്യ പ്രിയ മാത്രമല്ല ആ രണ്ട് സ്ത്രീകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

തന്നെ തന്റെ അച്ഛൻ ആൺകുട്ടിയെ വളർത്തുന്നതുപോലെയാണ് വളർത്തിയതെന്നും അതിനാൽ ചെറുപ്പത്തിലൊന്നും വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി അഭിപ്രായപ്പെട്ടു. സ്ത്രീകൾ എന്തിനാണ് എപ്പോഴും പരാതിപ്പെടുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, നിങ്ങൾക്കിഷ്ടമുള്ളതെല്ലാം നിങ്ങൾ ചെയ്യൂ എന്നാണ് എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളതെന്നും മംമ്ത വ്യക്തമാക്കുന്നു.

Advertisement