മെലിഞ്ഞുണങ്ങി ദീപ്തി ഐപിഎസ് ഗായത്രി അരുൺ; അമ്പരന്ന് ആരാധകർ

89

സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗായത്രി അരുണ്‍. അതിനുശേഷം സിനിമയിലേക്കും താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ നിരവധി സിനിമകളില്‍ തിരക്കേറിയതോടെ സ്ലിം ലുക്കില്‍ എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റയിലാണ് താരം പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തതായി മമ്മൂട്ടിയുടെ വണ്‍, അര്‍ജുന്‍ അശോകന്‍റെ മെമ്ബ‍ര്‍ രമേശന്‍ തുടങ്ങിയ സിനിമകളിലും അഭിനയിക്കുന്നുണ്ട്.

പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധ നേടിയത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ, തൃശൂര്‍പൂരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മുമ്പത്തെ അൽപ്പം തടിച്ച ശരീര പ്രകൃതിയിൽ നിന്ന് മാറി മെലിഞ്ഞ പ്രകൃതത്തിലേക്ക് താരം മാറിയിരിക്കുകയാണ്.

കൂടുതൽ യുവത്വം താരത്തിന് വന്നതായും മമ്മൂക്കയോടൊപ്പം അഭിനയിച്ചതാണ് കാരണമെന്നുമെല്ലാം ആരാധകർ കമന്റ് ചെയ്തു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ വൈറലാകുകയാണ്.

Advertisement