അമ്പരപ്പിച്ച് തല അജിത്ത്, കൊറോണ പ്രതിരോധത്തിനായി നൽകിയത് കൂറ്റൻ തുക, കൈയ്യടിച്ച് ആരാധകർ

41

രാജ്യത്ത് കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി നടൻ തല അജിത്. രാജ്യത്ത് ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഒന്നേകാൽക്കോടി രൂപയാണ് നടൻ കൈമാറിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കോവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടൻ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്സിയുടെ കീഴിലെ ദിവസവേതനക്കാർക്ക് 25 ലക്ഷം രൂപയും സംഭാവനയായി നൽകി.

Advertisements

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വാലിമൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അജിത്ത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരിക്കയാണ്.

ലോകത്തോടൊപ്പം ഇന്ത്യയിലും കൊറോണ അതിരൂക്ഷമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിനിമാസാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. സഹായങ്ങൾ ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കണമെന്നും എല്ലാവരും ആഹ്വാനം ചെയ്യുന്നുണ്ട്.

നടൻമാരായ രജനീകാന്ത്, ശിവകുമാർ, സൂര്യ, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, നയൻതാര തുടങ്ങി നിരവധി പേർ സഹായധനം നൽകിയിരുന്നു. മലയാള സൂപ്പർതാരം മോഹൻലാൽ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി സഹായിച്ചിരുന്നു.

Advertisement