പണം ഒന്നും പ്രോബ്ലമല്ല, ഒന്ന് അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞു: ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി സീരിയൽ നടി വിന്ദുജ വിക്രമൻ

237

കുടുംബസദസ്സുകളെ ടിവിക്ക് മുന്നിൽ പിടിച്ചിരുത്തിയ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ചന്ദനമഴ എന്ന സീരിയൽ. മലയാളം ടെലിവിഷൻ സിരിയൽ രംഗത്ത് ഒരുപാട് തരംഗണ്ടാക്കിയ സീരിയലുകളിൽ ഒന്നായിരുന്നു അക്കാലത്ത് ചന്ദനമഴ.

ചന്ദനമഴയിലെ അമൃത എന്ന കേന്ദ്ര കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിവരുന്ന മുഖം നടി മേഘ്‌ന വിൻസന്റിന്റേതാണ്. എന്നാൽ ഇടയ്ക്ക് വെച്ച് മേഘ്ന സീരിയലിൽ നിന്ന് പിന്മാറിയിരുന്നു.

Advertisements

അപ്പോൾ മേഘ്‌നയ്ക്ക് പകരം പുതിയ ഒരു താരം എത്തിയിരുന്നു. വിന്ദുജ വിക്രമൻ എന്ന താര സുന്ദരിയായിരുന്നു ആ വേഷത്തിലേക്കെത്തിയത്. സീരിയലിലെ പെട്ടെന്നുള്ള മാറ്റം പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. പുതിയ അമൃതയെ മലയാളികൾ ഉൾക്കൊള്ളുമോ എന്ന പേടിയിലായിരുന്നു അണിയറപ്രവർത്തകരും.

എന്നാൽ പുതിയതായി അമൃതയെ അവതരിപ്പിച്ച വിന്ദുജ വിക്രമൻ ആ കഥാപാത്രത്തിന്റെ മാറ്റ് കുറക്കാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. വൈകാതെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടാനും വിന്ദുജയ്ക്ക് സാധിച്ചു.

ഇപ്പോഴിതാ വിന്ദുജ കുറച്ച് കാലം മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. പ്രണയത്തെ കുറിച്ചും സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചുമാണ് വിന്ദുജ പറഞ്ഞത്.

വിന്ദുജയുടെ വാക്കുകൾ ഇങ്ങനെ:

പേഴ്സണൽ ലൈഫിൽ പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ പ്രണയമുണ്ട്. അതിൽ നമ്മൾ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല. എല്ലാവരുടെയും ലൈഫിൽ ഒരു പ്രണയമുണ്ടാകാറുണ്ട്. ഞാനും ഒരു സാധാരണ പെൺകുട്ടിയാണ്, എന്റെ ലൈഫിലും ഒരു പ്രണയമുണ്ട്.

ലവർ എന്ന പറയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതൊക്കെ കോളേജിൽ പഠിക്കുന്ന പിള്ളേർക്കെ പറ്റു. നമ്മൾ ആ പ്രായമൊക്കെ കഴിഞ്ഞ് നിൽക്കുന്നതു കൊണ്ട് ആ വാക്ക് ഉപയോഗിക്കാൻ ഇഷ്ടമില്ല. ഉടനെ തന്നെ വിവാഹമുണ്ടാകും.

സിനിമയിലെ ദുരനുഭവത്തെ കുറിച്ച് പറയുകയാണെങ്കിൽ ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഓഫർ വന്നിട്ടുണ്ടായിരുന്നു. ഡീറ്റെയിൽസ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല.

ഒരു അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്നൊക്കെ അവർ പറഞ്ഞു. പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ലെന്നും വിന്ദുജ വെളിപ്പെടുത്തി.

Advertisement