Celebrities Entertainment

നിർമ്മാതാക്കൾക്ക് തെലുങ്ക് നടിമാർ കൂടുതൽ ‘കംഫർട്ടബിൾ’ ആണ്, അത് സിനിമക്കായല്ലെന്ന് മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

തെലുങ്ക് നിർമ്മാതാക്കൾക്ക് എതിരെ വിവാദ പ്രസ്താവനയുമായി നടി ഈഷ റെബ്ബ. തെലുങ്ക് സിനിമകളിലേക്ക് നിർമ്മാതാക്കൾ കൂടുതലും അന്യഭാഷ നടികളെയാണ് പരിഗണിക്കുന്നതെന്നാണ് ഈഷയുടെ ആരോപണം.

തെലുങ്ക് ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളായി പരിഗണിക്കുന്നത് അന്യഭാഷ നടികളെയാണെന്ന് ഈഷ വ്യക്തമാക്കി. തെലുങ്ക് നടിമാർക്കൊപ്പം നിർമ്മാതാക്കൾ കൂടുതൽ ‘കംഫർട്ടബിൾ’ ആണെന്നും എന്നാൽ അത് ആശയവിനിമയം നടത്താൻ സൗകര്യപ്രദം എന്നത് മാത്രമാണ്. സിനിമകളിൽ നല്ല റോളുകൾ അന്യഭാഷ നടിമാർക്കാണ് നൽകാറുള്ളതെന്നും ഈഷ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

തെലുങ്ക് സംസാരിക്കുന്ന നടിമാർക്ക് സിനിമ കൊടുക്കാത്തത് തികച്ചും അനീതിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും നടി പറഞ്ഞു. ‘രഗാല 24 ഗണ്ടലോ’ ആണ് ഈഷയുടെ ഏറ്റവും പുതിയ ചിത്രം.