ഈ നായികമാർ വൈകിട്ട് ആറ് മണിക്ക് ശേഷം സംവിധായകർക്കും നിർമ്മാതാക്കൾക്കും സ്ഥിരം തലവേദന സൃഷ്ട്ടിക്കുന്നവർ, സംഗതി ഇങ്ങനെ

16594

സിനിമാ താരങ്ങൾ പ്രത്യേകിച്ചും നടിമാർ പലവിധത്തിൽ ആണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും തലവേദന സൃഷ്ട്ടിക്കുന്നത്. സെറ്റിൽ സമയതത്ത് വരാതെയും മറ്റുമായിരുന്നു മുൻപൊക്കെ അത്.

നല്ല നടിമാർ ആയത് കൊണ്ടും കഥാപാത്രം അവരുടെ കയ്യിൽ ഭദ്രം ആയത് കൊണ്ടും പലരും ഇതൊക്കെ സഹിക്കുമായിരുന്നു. പക്ഷെ ഇപ്പോഴത്തെ നടിമാർ അങ്ങനെ അല്ല. അവർ കൃത്യസമയത്തു തന്നെ സെറ്റിൽ എത്തും പക്ഷെ അവർക്ക് 6 മണിക്ക് ശേഷം അഭിനയിക്കാൻ ബുദ്ധിമുട്ട് ആണ്.

Advertisements

കാരണം മറ്റൊന്നുമല്ല അഭിനയിക്കാൻ ഉള്ള മൂഡ് പോകുമത്രേ. 6 മുതൽ 7 വരെ കിട്ടുന്ന ഒരു പ്രത്യേക തരം വെളിച്ചത്തിൽ ഷൂട്ട് വേഗം നടക്കും. നടിമാർ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് കാരണം നഷ്ടം വരുന്നത് നിർമ്മാതാവിനും ആണ്.

Also Read
പോലീസുകാരോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ, തെളിവെടുപ്പിനിടെ യാതൊരു വിഷമവുമില്ലാതെ ഗ്രീഷ്മ പറയുന്ന കാര്യങ്ങൾ കേട്ട് ഇവൾ എന്ത് മൊതലെന്ന് നാട്ടുകാർ

ഓവിയ, ലക്ഷ്മിമേനോൻ, സോണിയ അഗർവാൾ എന്നിവരോട് ആറ് മണിക്ക് ശേഷം ചിത്രീകരണമുണ്ടെന്ന് പറഞ്ഞാൽ മുഖം കറുക്കും. അതുകാരണം പലരും ഇവരെ നിർബന്ധിക്കാറില്ല. ഇവരൊക്കെ കൃത്യസമയത്ത് സെറ്റിൽ എത്തും എന്നതും മറ്റൊരു പ്രത്യേകതയാണ്.

പുതുമുഖനടിമാരിൽ പലരും കരാറിൽ ഒപ്പിടുമ്പോൾ തന്നെ വൈകുന്നേരം ആറ് മണിക്ക് ശേഷം ചിത്രീകരണത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിക്കും. ചില നടന്മാരുടെ കാര്യം പറയുകയേ വേണ്ട.

തമിഴ് താരം വടിവേലു 5 മണിക്ക് ശേഷം അഭിനയിക്കില്ല എന്ന ഡിമാന്റ് ഉള്ള ആൾ ആയിരുന്നു. പ്രതിഫലമായി വാങ്ങുന്നതോ ദിവസം 5 ലക്ഷം ആണ്. അത് ഷൂട്ട് ദിവസം വൈകുനേരം തന്നെ കിട്ടണം അല്ലെങ്കിൽ കളി മാറും.

പക്ഷെ നായക നടന്മാർ പലരും കൃത്യസമയത്തു എത്തുകയും എത്ര രാത്രിവരെ വേണോ നിൽക്കുകയും ചെയ്യുന്നവർ ആണ്. മലയാളത്തിൽ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ എത്ര രാത്രിവരെയും ചിത്രീകരണത്തിനായി നിൽക്കുന്നവർ ആണ്.

Also Read
സന്തോഷകരമായ ജീവിതം നയിക്കണമെങ്കില്‍ അത് ലക്ഷ്യത്തിന് വേണ്ടിയാവണം, അന്‍ഷിത ചെന്നൈയിലെത്തിയതിന് പിന്നാലെ പുതിയ പോസ്റ്റുമായി അര്‍ണവ്

Advertisement