മൈഡിയർ മുത്തച്ഛനിലെ മീരയായി എത്തിയ നടിയെ ഓർമ്മയില്ലെ: മധുരിമയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ

364

വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിക്കുകയും പിന്നീട് സിനിമയോട് വിട പറയുകയും ചെയ്ത താരങ്ങളിലൊരാളാണ് നടി മധുരിമ നർല. എന്നാൽ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന താരംകൂടിയാണ് മധുരിമ. എന്ന പേര് പറഞ്ഞാൽ മനസിലായില്ലെങ്കിലും മൈ ഡിയർ മുത്തച്ഛൻ എന്ന സിനിമയുടെ പേര് പറഞ്ഞാൽ മധുരിമയുടെ മുഖം എല്ലാവരുടേയും മനസിലേക്ക് വരും

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ ചിത്രമാണ് മൈ ഡിയർ മുത്തച്ഛൻ. ശ്രീനിവാസൻ സത്യൻ അന്തിക്കാട് ജോഡിയുടെ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു മൈ ഡിയർ മുത്തച്ഛൻ. തിലകനായിരുന്നു ചിത്രത്തിൽ മുത്തച്ഛനായി എത്തിയത്. ജയറാം ആയിരുന്നു നായകൻ.

Advertisements

മൈ ഡിയർ മുത്തച്ഛനിലെ നായികയായ മീര എന്ന കഥാപാത്രമാണ് മധുരിമ അവതരിപ്പിച്ചത്. തൊണ്ണൂറുകളിൽ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയമായ സിനിമകളിൽ മധുരിമ വേഷമിട്ടിരുന്നു. തമിഴിലും തെലുങ്കിലുമാണ് മധുരിമ അഭിനയിച്ചിട്ടുള്ളത്.

മൈ ഡിയർ മുത്തച്ഛനിലൂടെ അരങ്ങേറിയ ശേഷമാണ് മധുരിമ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത്.
മലയാളത്തിലെ പ്രഗത്ഭരായ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു മൈ ഡിയർ മുത്തച്ഛൻ. തിലകൻ, ജയറാം, മുരളി, ഇന്നസെന്റ്, ശ്രീനിവാസൻ, ഉർവശി, കെപിഎസി ലളിത, മാമുക്കോയ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മധുരിമ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിലൂടെ മധുരിമ വീണ്ടും ആരാധകർക്കിടയിൽ സജീവമായി മാറുകയാണ്. സിനിമ വിട്ടെങ്കിലും നൃത്ത രംഗത്ത് സജീവമാണ് മധുരിമ. സ്വന്തമായൊരു നൃത്ത വിദ്യാലയം നടത്തുകയാണ് മധുരിമ.

തന്റെ ഡാൻസ് വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മധുരിമ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അന്നത്തെ മധുരിമയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മധുരിമ പറയുന്നത്. യോഗയിലും ശ്രദ്ധ ചെലുത്താറുള്ള മധുരിമ 12ാം വയസ് മുതൽ കുച്ചിപ്പുടി അഭ്യാസിച്ചു. കളരിപ്പയറ്റും പഠിച്ചിട്ടുള്ള താരമാണ് മധുരിമ.

Advertisement