നാടൻ സുന്ദരിയായി എത്തി പിന്നീട് അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ഞെട്ടിച്ച നടി രംഭയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

1722

തെന്നിന്ത്യൻ സിനിമയിലെ ഒരുകാലത്തെ നമ്പർവൺ നായികയായിരുന്നു നടി രംഭ. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർനടി കൂടിആയിരുന്നു രംഭ. തമിഴിലേയും തെലുങ്കിലേയും എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം നായികയായി അഭിനയിച്ച രംഭ ബോളിവുഡിലും സൂപ്പർ ചിത്രങ്ങളിലെ നായികയായിരുന്നു.

സർഗം, ചമ്പക്കുളം തച്ചൻ എന്നീ സിനിമകളിലൂടെ മലയാളികളുയെും മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി രംഭ. നാടൻ വേഷങ്ങളിൽ നിന്നും ഗ്ലാമർ വേഷങ്ങളിലേക്കുള്ള ചുവടു വെയ്പ്പിലൂടെയാണ് രംഭ ആരാധകരെ ഞെട്ടിച്ചത്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സാന്നിധ്യ മറിയിച്ചു ഈ ആന്ധ്രക്കാരി.

Advertisements

വിവാഹ ശേഷം സിനിമ വിട്ട് കാനഡയിലേക്ക് താമസം മാറിയെങ്കിലും സിനിമയെ മറന്നിട്ടില്ല രംഭ. നല്ല വേഷം കിട്ടിയാൽ വീണ്ടും അഭിനയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട് താരത്തിന്. അതേ സമയം താരത്തെ ചുറ്റി പറ്റി വിവാഹ മോചിതയാകുന്നു എ്‌നന തരത്തിൽ നിരവധി ഗോസിപ്പുകൾ ഇറങ്ങിയിരുന്നു.

Also Read
അന്ന് എനിക്ക് വെറും 15 വയസ്സായിരുന്നു പ്രായം, ആന്‍ഡ്രിയ ചെയ്ത ആ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു, ലുക്ക് ടെസ്റ്റിന് വിളിച്ചാലും നടക്കില്ല, തുറന്നുപറഞ്ഞ് അഹാന കൃഷ്ണ

വിവാഹം കഴിഞ്ഞ നടിമാർ അഭിനയിക്കുമ്പോഴും ഭർത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകൾ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാർത്തകൾക്ക് ഒരുപാട് വായന ക്കാരുമുണ്ട്.

എന്നാൽ എന്റെ വിവാഹമോചന വാർത്തകളിൽ ഒരു കഴമ്പുമില്ലെന്നായിരുന്നു രംഭ പറഞ്ഞത്. എന്റെ സഹോദരന്റെ വിവാഹ മോചനവും ആരൊക്കെയോ എന്റെ പേരിൽ അവതരിപ്പിച്ചു. വീട്ടമ്മയുടെ വേഷത്തിൽ എന്നെ തളച്ചിടാൻ എന്റെ ഭർത്താവിന് ആഗ്രഹമില്ലായിരുന്നു.

കാനഡയിൽ ബിസിനസ് കാര്യങ്ങൾ നോക്കി നടത്താൻ ഞാനും വേണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു.അദ്ദേഹം എന്നെ എല്ലാത്തിനും പ്രാപ്തയാക്കി. ജീവിതത്തിൽ പല പ്രയാസങ്ങളിലൂടെയും കടന്നുപോകും കരിയറിൽ കയറ്റിറക്കങ്ങൾ ഉണ്ടാകും.

എന്നാൽ അത്യന്തികമായി എല്ലാം സന്തോഷമാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മൂന്നുകുട്ടികളുമായി ഭർത്താവിനൊപ്പം സുഖമായ ജീവിതം നയിക്കുക ആണിപ്പോൾ താരം. രണ്ട് പെൺകുട്ടിയും ഒരു ആൺകുട്ടിയുമാണ് രംഭയ്ക്ക് ഉള്ളത്. 2010 ലാണ് രംഭ ഇന്ദ്രൻ പത്മനാഭനെ വിവാഹം കഴിച്ചത്.

ഭർത്താവിനെ ബിസിനസിൽ സഹായിച്ച് രംഭയും ഏറെനാളുകളായി കാനഡയിലെ ടൊറന്റോയിൽ ആണ്. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ യഥാർഥ പേര് വിജയലക്ഷ്മി എന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വിനീതിനെ നായകനാക്കി സംഗീത പശ്ചാത്തലത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന സിനിമയിലുടെ രംഭ മലയാളത്തിൽ എത്തിയത്. ഈ ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി രംഭ മാറി. മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സ്വന്തം ഭാഷയായ തെലുങ്കിലേക്കും തമിഴിലേക്കും ഒക്കെ പോയെങ്കിലും ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ വീണ്ടും വിനീതിന്റെ നായികയായി എത്തി.

പിന്നീട് തെന്നിന്ത്യൻ സൂപ്പർ നടിയായി വളർന്ന രംഭ ഇടയ്ക്കിടെ മലയാളത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ നായകയായി കൊച്ചി രാജാവ് എന്ന സിനിമയിലൂടെ രംഭ മലയാളത്തിൽ ശക്തമായ വേഷം ചെയ്തിരുന്നു. അതിന് മുമ്പ് ക്രോണിക്ക് ബാച്ചിലർ എന്ന സിദ്ധിഖ് ലാൽ സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രംഭ എത്തിയിരുന്നു.

Also Read
വികാരധീനയായി റിമ; താൻ നടത്തിയ പരാമർശങ്ങൾ അവരെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ

സിദ്ധാർഥ, മയിലാട്ടം, പായുംപുലി, കബഡി കബഡി, ഫിലിംസ്റ്റാർ എന്നീചിത്രങ്ങളാണ് രംഭയുടെ മറ്റ് മലയാള ചിത്രങ്ങൾ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, എന്നീ ഭാഷകളിലെ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് രംഭ സിനിമ ഇൻഡസ്ട്രയിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. മോഡേൺ വസ്ത്രങ്ങളിൽ കൂടുതലായി കണ്ടിട്ടുള്ള താരം നാടൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്ന്നുള്ളൂ എങ്കിലും അവയെല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു.

തെന്നിന്ത്യൻ സിനിമകളുടെ ഗ്ലാമർ താരമായിരുന്നു രംഭ, നടിയുടെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്.
ഹിറ്റ് സിനിമകൾ പോലെ തന്നെ നടിക്ക് നിരവധി ഹിറ്റ് ഗാനങ്ങളും ഉണ്ട്.

നൂറോളം സൗത്ത് സിനിമയിൽ അഭിനയിച്ച നടി അതുകൂടാതെ നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. 1993ൽ ആ ഒക്കത്തി അടക്കു എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ അഭിനയരംഗത്ത് എത്തുന്നത്. ബോളിവുഡിൽ പ്രശസ്ത നടന്മാരായ ചിരഞ്ജീവി, രജനികാന്ത്, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കമൽ ഹസൻ, ഗോവിന്ദ, വിജയ് എന്നിവരുടെ കൂടെയെല്ലാം അഭിനയിച്ചു.

പിന്നീട് നടി സിനിമ നിർമ്മാണ രംഗത്തും ഒരു കൈ നോക്കിയിരുന്നു പക്ഷെ അത് വലിയൊരു പരാജയം ആയിരുന്നു. അതിന് ശേഷം രംഭയെ ഐറ്റം ഡാൻസുകളിലാണ് കൂടുതൽ കണ്ടിരുന്നത്. ഇന്ദ്രകുമാറിനും രംഭയ്ക്കും മൂന്ന് മക്കളാണ്. ലാന്യ, സാഷ എന്നീ പെൺമക്കളും ഏറെ പ്രാർഥനകളുടെ ബലമായി രംഭയുടെ ആഗ്രഹം പോലെ ഷിവിൻ എന്ന് പേരുള്ള ആൺകുട്ടിയുമാണ് നടിക്കുള്ളത്.

2018 സെപ്റ്റംബറിലായിരുന്നു രംഭയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്. കുടുംബവുമൊത്തുള്ള നടിയുടെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതേ സമയം രംഭയും ഭർത്താവും വേർപിരിഞ്ഞെന്ന് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.

പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് നടി തന്നെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. നടി ഖുശ്ബു രംഭയുടെ അടുത്ത സുഹൃത്താണ് ഈ വാർത്തക്കെതിരെ കുശ്ബുവും പ്രതികരിച്ചിരുന്നു.

Also Read
അന്ന് മോഹൻലാലിന് തീരുമാനിച്ച ആ നായക വേഷം ചെയ്തത് ശ്രീനിവാസൻ, കാരണക്കാരൻ ആയത് മറ്റൊരു നടൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ

Advertisement