സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ഏത് നടന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം: ജയറാമിനെ ഞെട്ടിച്ച് പാർവതിയുടെ മറുപടി ഇങ്ങനെ

102164

ശാലീന ഭാവവും വിടർന്ന കണ്ണുകളുമായി എത്തി മലയാളികളുടെ മനം കവർന്ന താര സുന്ദരിയായിരുന്നു പാർവ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ എന്ന സിനിമയിലൂട മലയാളത്തിലെത്തിയ പാർവ്വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങൾ ചെയ്തിരുന്നു.

മികച്ച ഒരു നർത്തകി കൂടിയായ പാർവ്വതി നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃക താരകുടുംബവു മാണ് ജയറാം പാർവ്വതി ദമ്പതികൾ.

ജയറാമിന്റെയും പാർവതിയുടെയും വിവാഹം 1992 ലായിരുന്നു . അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളും ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ജയറാമിനെ കൂടാതെ മലയാളത്തിന്റെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി പാർവതി എത്തിയിട്ടുണ്ട്.
തുടർന്ന് വിവാഹത്തിന് ശേഷം പാർവതി അഭിനയരംഗത്തു ഇടവേള എടുക്കുകയായിരുന്നു. പാർവതി എന്ന നടി തിരിച്ചുവന്നാൽ അപ്പോൾ അഭിനയിക്കാൻ ഏറ്റവും ആഗ്രഹമുള്ള നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം ഇപ്പോൾ.

എന്റെ പേരോ, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളുടെ പേരോ അല്ല പാർവതി ചൂസ് ചെയ്യുന്നത്. ഇനിയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണമെന്നായിരിക്കും പാർവതി പറയുക എന്നാണ് ജയറാം വ്യക്തമാക്കുന്നു.

താൻ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാർവതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ജയറാം മറുപടി നൽകുന്നു. ഉർവശിയുടെ പേരാകും പാർവതി പറയുകയെന്നാണ് ജയറാം തുറന്നു പറയുന്നത്. തന്റെ നായികമാരിൽ ഉർവശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചു.