ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണല്ലോ: താനാണ് നായകനെന്ന് അറഞ്ഞപ്പോൾ പിൻമാറിയ നടിമാരെ കുറിച്ച് ഇന്ദ്രൻസ്

89

വസ്ത്രാലങ്കാര സഹായി ആയി എത്തി പിന്നീട് ഹാസ്യതാരമായി അഭിനയം തുടങ്ങി പിന്നീട് സീരിയസ് റോളുകളിലും തിളങ്ങിയ താരമാണ് ഇന്ദ്രൻസ്. കരിയറിന്റെ തുടക്കത്തിൽ മെലിഞ്ഞ ശരീരപ്രകൃതി ആയതുകൊണ്ടാണ് ഒരുപാട് തവണ കളിയാക്കലുകൾ നേരിട്ടുണ്ട് നടൻ. യഥാർത്ഥ പേര് വിളിക്കാതെ മറ്റ് എന്തെങ്കിലും പേരുകളിലാണ് അന്ന് ഇന്ദ്രൻസിനെ പലരും വിളിച്ചത്.

കൂടാതെ ഹാസ്യതാരമായി ഒതുങ്ങിപ്പോവും എന്ന് പലരും കരുതിയ നടൻ കൂടിയാണ് ഇന്ദ്രൻസ്. എന്നാൽ കോമഡി വേഷങ്ങൾക്ക് പുറമെ അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളും തനിക്ക് ചെയ്യാനാവും എന്ന് നടൻ കാണിച്ചുതന്നു. അതേ സമയം ഇന്ദ്രൻസിന്റെ നായികയാവാൻ വിസമ്മതിച്ച നായികമാരും ഉണ്ടായിരുന്നു. ഇതേകുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് ഇന്ദ്രൻസ്.

Advertisements

താനാണ് നായകന്നെ് അറിയുമ്പോൾ നടിമാർ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചിട്ടുണ്ടെന്ന് ഇന്ദ്രൻസ് പറയുന്ന. ആ നടിമാരെ ഒരിക്കലും താൻ കുറ്റം പറയില്ല, ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണല്ലോ, നടൻ പറഞ്ഞു.

Also Read
അവരുടെ ശല്യം കാരണം എനിക്ക് കാറിന്റെ ഡിക്കിയിൽ വരെ ഒളിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജാൻവി കപൂർ

താനാണ് നായകനെന്ന് അറിഞ്ഞപ്പോൾ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല. അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തല വെയ്ക്കി ല്ലല്ലോ? ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജിൽ വെച്ച് ഷാരൂഖ് ഖാൻ എടുത്തുയർത്തി എന്നു പറയാനാണോ ഇന്ദ്രൻസ് എടുത്തുയർത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക.

ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കി വിടലുമൊന്നും തനിക്ക് പുത്തരിയല്ല, ഇന്ദ്രൻ പറഞ്ഞു. ചില സിനിമകളുടെ ക്ലൈമാക്സ് സീനിൽ നിന്ന് മാറ്റിയ നിർത്തിയ അനുഭവമുണ്ടായിട്ടുണ്ടെന്നും ഇന്ദ്രൻസ് പറയുന്നു. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പിന്നീടാണ് അതിന്റെ യാഥാർത്ഥ്യം തനിക്ക് മനസ്സിലായത്.

അതുവരെ കോമാളി കളിച്ച് തലകുത്തി നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു എന്റേത്. അങ്ങനെ ഒരു വളർച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനിൽ കയറി നിന്നാൽ അതിന്റെ ഗൗരവം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതു മനസ്സിലാക്കിയതോടെ താൻ തന്നെ സംവിധായകനോട് പറഞ്ഞു തുടങ്ങി ഈ സീനിൽ താൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന് ഇന്ദ്രൻസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

അതേസമയം ഹോമിലെ ഒലിവർ ട്വിസ്റ്റായി മലയാളത്തിൽ വീണ്ടും തിളങ്ങിനിൽക്കുകയാണ് ഇന്ദ്രൻസ്. നടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് ഈ റോൾ വിലയിരുത്തപ്പെട്ടത്. റോജിൻ തോമസിന്റെ സംവിധാനത്തിലാണ് ഹോം ഒരുങ്ങിയത്.

Also Read
നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു; ഇത്തവണ പൃഥ്വിരാജിനൊപ്പം

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആയിരുന്നു ചിത്രം നിർമ്മിച്ചത്. ശ്രീനാഥ് ഭാസി, നസ്ലെൻ, മഞ്ജു പിളള, ജോണി ആന്റണി, അനൂപ് മേനോൻ, വിജയ് ബാബു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിലീസ് ദിനം മുതൽ തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നേരത്തെ മാലിക്കിലും ഒരു തകർപ്പൻ വേഷം ഇന്ദ്രൻസ് ചെയ്തിരുന്നു.

ഹോമിന് ശേഷവും കൈനിറയെ ചിത്രങ്ങളാണ് ഇന്ദ്രൻസിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. പുതിയ സിനിമകളുടെ പോസ്റ്ററുകൾ അടുത്തിടെ നടന്റെതായി പുറത്തിറങ്ങിയിരുന്നു. ആട് സീരിസ് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പുതിയ സിനിമയിൽ പ്രധാന വേഷത്തിൽ ഇന്ദ്രൻസും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisement