പ്രണവിന്റെയും കല്യാണിയുടേയും വിവാഹം നടത്താൻ മോഹൻലാൽ തീരുമാനിച്ചെന്ന് പ്രചാരണം, എതിർപ്പുമായി ആരാധകർ

300

വർഷങ്ങൾക്ക് മുമ്പ് ബാലതാരമായും ഇപ്പോൾ സഹസംവിധായകനായും നായകനായും മലയാള സിനിമയിൽ തിളങ്ങുകയാണ് താരരാജാവ് മോഹൻലാലന്റെ മകൻ പ്രണവ് മോഹൻലാൽ. അച്ഛന്റെ താര പദവി ഒരു തരത്തിലും തന്നെ ബാധിക്കില്ല എന്ന് തേരത്തെ തന്നെ തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പ്രണവ് .

പലപ്പോഴും പ്രണവിന്റെ ജീവിത രീതികൾ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ആർഭാട ജീവിതത്തിൽ നിന്നും വിട്ട് നിന്ന് വളരെ വ്യത്യസ്തമായി ലളിതമായ ജീവിതം നയിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും മറ്റും താരം സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പ്രണവും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു.

Advertisements

പ്രണവ് സിനിമയിലേക്ക് എത്തിയതിനു പിന്നാലെ ആണ് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും സിനിമയിലേക്ക് എത്തിയത്. മോഹൻലാലും പ്രിയദർശനും സിനിമയിലെത്തുന്നതിന് മുൻപേ അടുത്ത സുഹൃത്തുക്കൾ ആണ്. നിരവധി ചിത്രങ്ങൾ ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളതും.

Also Read
ആദ്യം സ്റ്റാഫ് നേഴ്‌സ്, ബാഹുബലിയിലും ബാഗ്മതിയിലും വരെ സാന്നിധ്യം: സാന്ത്വനത്തിലെ സാവിത്രി അമ്മായി ചില്ലറക്കാരിയല്ല കേട്ടോ, ദിവ്യാ ബിനുവിന്റെ അറിയാക്കഥകൾ ഇങ്ങനെ

അടുത്തിടെ രണ്ട് ചിത്രങ്ങളിൽ പ്രണവിന്റെ ജോഡിയായി കല്യാണി അഭിനയിച്ചിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഹൃദയത്തിലും ആണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ജോഡികളായാണ് അഭിനയിക്കുന്നത്. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകും എന്നുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.

ഇവരുടെ വിവാഹത്തിനായി മോഹൻലാലും പ്രിയദർശനും സംസാരിച്ചിരുന്നുവെന്നും ഗോസിപ്പ് കോളങ്ങളിൽ വാർത്തകൾ വരുന്നുണ്ട്. ചില സോഷ്യൽ മീഡിയ പേജുകളിലാണ് ഇക്കാര്യം പ്രചരിപ്പിക്കു ന്നത്. പിതാക്കന്മാരെ പോലെ തന്നെ ചെറുപ്പം മുതൽ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും.

സോഷ്യൽ മീഡിയയിൽ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഈ വാർത്തകൾ പുറത്ത് വന്നതോടെ ആരാധകർ തന്നെ ഇതിനെ എതിർക്കുന്നുണ്ട്. സൗഹൃദത്തെ സൗഹൃദമായി മാത്രം കാണൂ എന്നാണ് കൂടുതൽ പേരും കമന്റുകളായി അറിയിക്കുന്നത്. അടുത്തിടെ മോഹൻലാലും പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചിരുന്നു.

പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെൽഫിയൊക്കെ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.

Also Read
എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ ഞാൻ നെഞ്ച് പൊട്ടി കരഞ്ഞത് കൊണ്ട് ഉണ്ടായതാണ്: ആര്യ പറഞ്ഞത് കേട്ടോ

സമയമാവുമ്പോൾ പ്രിയൻ തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനായെന്നുമായിരുന്നു മോഹൻലാൽ ചോദിച്ചത്.

Advertisement