മൗനരാഗത്തിലെ കല്യാണിയുടെ അമ്മ ശരിക്കും ആരാണെന്നറിയമോ: മലയാളി അല്ലാത്ത ഈ നടിയുടെ വിശേഷങ്ങൾ ഇങ്ങനെ

153

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗമരാഗം എന്ന പരമ്പര. കണ്ണീർ സീരിയലുകൾ എന്ന വിശേഷിപ്പിച്ച് മലയാളം സീരിയലുകളെയും അതിലെ കഥാപാത്രങ്ങളെയും വിമർശിരുന്ന ചെറുപ്പക്കാർക്കടക്കം ഇഷ്ടം തോന്നിയ സീരീയലാണ് മൗനരാഗം.

അതേ സമയം മൗനരാഗം സീരിയൽ നടി പത്മിനി ജഗദീഷ് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് ത്തിയിരിക്കുകയാണ് ഇപ്പോൾ. ഊമയായ കല്യാണിയെന്ന പെൺകുട്ടിയുടമായി ബന്ദപ്പെട്ടുള്ള കഥയാണ് മൗനരാഗം. കല്യാണിയുടെ അമ്മയായിട്ടാണ് പത്മിനി ജഗദീഷ് ഈ പരമ്പരയിൽ എത്തുന്നത്. അന്യഭാഷ നടിയായിട്ടും മലയാളത്തിൽ നിന്നും തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ചാണ് പത്മിനി വാതോരാതെ സംസാരിച്ചിരിക്കുന്നത്.

Advertisements

മറ്റ് ഭാഷകളിൽ നായികയായി അഭിനയിച്ച പത്മിനി മൗനരാഗത്തിൽ അമ്മ വേഷത്തിലാണ് അഭിനയിക്കുന്നത്. അത് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി പോയേനെ എന്നും കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു.

സ്റ്റാർ വിജയ് ചാനലിൽ ചെയ്യുന്ന സീരിയൽ കണ്ടിട്ടാണ് ഏഷ്യാനെറ്റിൽ നിന്നും എന്നെ വിളിക്കുന്നത്. മലയാളത്തിൽ നിന്നുള്ള വിളിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. മൗനരാഗം എനിക്ക് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. വളരെ മോഡേൺ ആയിട്ടുള്ള ആളാണ് യഥാർഥ ജീവിതത്തിൽ ഞാൻ.

പക്ഷേ സീരിയലിൽ ആ സ്വഭാവവുമായി യാതൊരു ബന്ധവുമില്ല. വളരെ സാധാരണക്കാരിയായ അമ്മ. പക്കാ നാട്ടിൻപുറത്തുകാരി. എനിക്കത് ചെയ്ത് ഫലിപ്പിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയമായിരുന്നു.
പ്രേക്ഷകർ നല്ല അഭിപ്രായം പറയുമ്പോൾ സന്തോഷമാണ്. ഒരു അമ്മ മകൾ ആത്മബന്ധം നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമാണത്.

മറ്റ് ഭാഷകളിൽ നായിക വേഷങ്ങൾ ചെയ്തിരുന്ന ഞാൻ മലയാളത്തിലെത്തിയപ്പോൾ അമ്മ വേഷമായി. കല്യാണിയെയും അവളുടെ അമ്മയെ കുറിച്ചും കേട്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് ഞാനത് വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ കരിയറിൽ നേരിട്ട ഏറ്റവും വലിയ നഷ്ടം അതാകുമായിരുന്നു.

മലയാളത്തെ ഞാനേറെ സ്നേഹിച്ചത് പോലെ മലയാളികളും എന്നെയിപ്പോൾ സ്നേഹിക്കുന്നു. ഇതിലും വലിയ സന്തോഷം വേറെയില്ല. മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഗംഭീരമായെന്ന് വേണം പറയാൻ. ആദ്യ സീരിയലിൽ തന്നെ മുതിർന്ന താരങ്ങൾക്കൊപ്പം അഭിനയിക്കാൻ പറ്റിയെന്നത് വലിയ കാര്യമാണ്. സേതുലക്ഷ്മി അമ്മയെ പോലെ സീനിയർ ആൾക്കാർ കൂടെയുണ്ടാകുന്നത് അഭിമാനവും ഒരു ധൈര്യവുമാണ്.

അവരൊക്കെ നല്ല സപ്പോർട്ടാണ് തരുന്നത്. സീരിയലിൽ അമ്മായിയമ്മ ആയിട്ടാണ് സേതുലക്ഷ്മി അമ്മ എത്തുന്നത്. അവരെ കുറിച്ച് പറയുമ്പോൾ ഒത്തിരി പറയാനുണ്ട്. 75 വയസുണ്ടെങ്കിലും എനർജറ്റിക് ആണ്.
മലയാളികൾ എല്ലാവരും എന്നെ സ്വീകരിച്ചു എന്ന് വേണമെങ്കിൽ പറയാം. കൂടുതലും എയർപോർട്ടിൽ വച്ചാണ് ആളുകൾ എന്നെ തിരിച്ചറിയുന്നത്.

സീരിയൽ തുടങ്ങി അധികനാൾ ആവുന്നതിന് മുൻപ് എയർപോർട്ടിൽ വച്ച് കല്യാണിയുടെ അമ്മ എന്ന് ആരൊക്കെയോ വിളഇച്ച് പറയുന്നത് കേട്ടിരുന്നു. അതൊക്കെ മറക്കാൻ പറ്റാത്ത സംഭവങ്ങളാണ്.

കല്യാണിയുടെ അമ്മ എന്നുള്ള വിളിയിൽ മുഴുവൻ സ്നേഹമുണ്ട്. തെലുങ്കിൽ ഉള്ള കഥയാണ് മൗനരാഗം. അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് മലയാളത്തിൽ. ആദ്യ എപ്പിസോഡുകൾ വളരെ കഷ്ടപ്പെട്ടാണ് ചെയ്തതെങ്കിലും ഇതിൽ ഞാൻ എന്റെ മനസ് പൂർണമായും അർപ്പിച്ചിരിക്കുകയാണെന്ന് പത്മിനി ജഗദീഷ്.

Advertisement