അന്ന് പതിനായിരം രൂപ പ്രതിഫലം വാങ്ങിയ മമ്മൂട്ടി ഇന്ന് വാങ്ങുന്നതോ; ഇപ്പോൾ നിർമ്മാതാവിന് മുടക്കിയ തുക പോലും കിട്ടാറില്ലെന്ന് ജി സുരേഷ് കുമാർ

81

മലയാള സിനിമയിലെ പ്രമുഖനായ നിർമ്മാതാവും നടനുമാണ് ജി സുരേഷ് കുമാർ. മുൻകാല നായിക നടി മേനകയെയാണ് സുരേഷ് കുമാർ വിവാഹം കഴിച്ചത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായ കീർത്തി സുരേഷ് ഇദ്ദേഹത്തിന്റെ മകളാണ്.

ഇപ്പോഴിതാ പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് നിർമ്മാതാവിന് മുടക്കിയ തുക പോലും കിട്ടാറില്ലെന്ന് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് സുരേഷ് കുമാർ. ഇന്ന് സിനിമയുടെ നിർമ്മാണ ചെലവ് വളരെ കൂടിയെന്നും താരങ്ങൾ പത്തിരിട്ടിയോളം പ്രതിഫലം കൂട്ടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയൊക്കെ പതിനായിരം രൂപ പ്രതിഫലം വാങ്ങിയ സിനിമയെ കുറിച്ചും കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ വ്യക്തമാക്കി. ജി സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയുടെ ചർച്ചകളിൽ പണ്ടും ഇന്നും വ്യത്യാസമൊന്നുമില്ല. പക്ഷെ സിനിമ അന്നത്തെയും ഇന്നത്തെയും നോക്കിയാൽ രണ്ട് തരത്തിൽ മാറി പോയി. കോസ്റ്റ് മാറി. 2008ന് ശേഷമാണ് സിനിമയുടെ കോസ്റ്റ് ഭയങ്കരമായിട്ട് കൂടിയത്.

അന്നിവർക്ക് ഉണ്ടായിരുന്ന പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി ഇപ്പോൾ കൂട്ടി. ചിലർ അന്ന് കിട്ടിയതിന്റെ പത്തിരിട്ടിയൊക്കെ വലുതാക്കി. പക്ഷേ ഇന്ന് ഭയങ്കരമായിട്ട് കോസ്റ്റ് കൂടി പോയി. 1983ൽ ഞാനൊക്കെ ഒരു പടം ചെയ്യുന്നത് 12 പ്രിന്റ് അടക്കം 5 ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയ്ക്കാണ്.

മമ്മൂട്ടിയും രതീഷും ശങ്കറുമൊക്കെ ആയിരുന്നു താരങ്ങൾ. കൂലി എന്നാണ് സിനിമയുടെ പേര്. അന്ന് പതിനായിരം രൂപയൊക്കെ ആയിരുന്നു ഇവരുടെ ഏറ്റവും കൂടുതൽ പ്രതിഫലം. ഇപ്പോ അവരൊക്കെ വാങ്ങിക്കുന്നത് എത്ര കോടികളാണെന്ന് ആലോചിച്ച് നോക്കൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement