മേസ്തിരി പണിയടക്കമുള്ള ജോലികൾ ചെയ്തു, കൂട്ടുകാരുടെ നിർബന്ധത്തിൽ ടിക്ക് ടോക്ക് ചെയ്തത് തലവര തന്നെ മാറ്റി, ഇപ്പോൾ കാമുകിയേയും സ്വന്തമാക്കുന്നു; റാഫിയുടെ ജീവിതം ഇങ്ങനെ

516

ഒരു കാലത്ത് സമൂഹ മാധ്യമങ്ങളെ തരംഗമായിരുന്നു ടിക് ടോക് വീഡിയോകളിലൂടെ എത്തി മിനി സ്‌ക്രീൻ പരമ്പരയിൽ നടനായി തിളങ്ങിയ താരമാണ് റാഫി. ആദ്യ കാലത്ത് ടിക് ടോക് വീഡിയോകളിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കിയ റാഫി പിന്നീട് അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.

ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ എത്തിയതോടെ റാഫി ടെിലിവിഷൻ പ്രേക്ഷകർക്ക് ഇടയിലും കൂടൂതൽ ശ്രദ്ധേയനാവുകയായിരുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് റാഫി. ഇപ്പോഴിതാ തന്റെ ജീവിതം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് റാഫി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റാഫിയുടെ തുറന്നു പറച്ചിൽ.

Advertisements

പഠനശേഷം എറണാകുളത്തെ ഒരു ട്രാവൽസിലും റിസോർട്ടിലുമൊക്കെയായി പലതരം ജോലികൾ ചെയ്തു. എങ്കിലും ഒന്നും ശരിയായില്ല. പിന്നീട് നാട്ടിൽത്തന്നെ മേസ്തിരി പണിയും മറ്റ് അല്ലറചില്ലറ പണികളുമായി മുന്നോട്ടു പോയി. അപ്പോഴൊക്കെ ജീവിതം എന്താകും എന്ന ആശങ്കയായിരുന്നു. ഗൾഫിൽ പോകാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു.

Also Read
കോപ ഫൈനലിൽ സൂപ്പർ അവസരം കിട്ടിയിട്ടും മെസി ഗോൾ അടിക്കാതിരുന്നതിന്റെ പിന്നിൽ ഒരു കാരണമുണ്ട്: വെളിപ്പെടുത്തലുമായി കോച്ച് സ്‌കലോണി

ഇതിനിടയിലാണ് ടിക്ടോക്കിൽ വിഡിയോ ചെയ്യാൻ തുടങ്ങിയത്. കൂട്ടുകാരുടെ നിർബന്ധമാണു പ്രചോദനമായത്. അങ്ങനെ ചെയ്ത പല വിഡിയോകളും ശ്രദ്ധ നേടി. ടിക്ടോക് വിഡിയോകൾ കണ്ടാണ് റാഫിയെ ചക്കപ്പഴത്തിന്റെ ഓഡിഷന് വിളിക്കുന്നത്. അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചാണു നമ്പർ വാങ്ങിയതും വിളിച്ചതും.

ജീവിതത്തിൽ രക്ഷപ്പെടാൻ പിടിവള്ളി തേടുന്ന സമയം ആയിരുന്നതിനാൽ രണ്ടും കൽപിച്ച് ഓഡിഷനു പങ്കെടുത്തു. അങ്ങനെ ചക്കപ്പഴത്തിലെ തുരുമ്പ് സുമേഷ് ആയി. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന കണിമംഗലം കോവിലകം എന്ന വെബ്‌സീരീസിലും റാഫി അഭിനയിക്കുന്നുണ്ട്. ടിക്ടോക് വിഡിയോ കണ്ടാണ് അതിലേക്കും വിളിച്ചത്.

Also Read
ഇന്നലെ അടിച്ചതിന്റെ കെട്ട് വിട്ടില്ലെന്ന് മുഖത്തു നോക്കുമ്പോൾ തന്നെ അറിയാമെന്ന് കമന്റ്, ധർമ്മജൻ കൊടുത്ത കിടു മറുപടി കേട്ടോ

വെബ്‌സീരിസും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. അങ്ങനെ സ്വപ്നം പോലും കാണാത്ത കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിക്കുന്നത്. നമ്മൾ ചെയ്യുന്നതെന്തോ, അത് ആത്മാർഥമായി ചെയ്യുക. ഫലം ലഭിച്ചിരിക്കും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഞാൻ ടിക്ടോക് ചെയ്തത്.

പക്ഷേ അങ്ങനെ ചെയ്യുമ്പോൾ പോലും കഷ്ടപ്പെട്ട്, മനസ്സിരുത്തിയാണ് എല്ലാം ചെയ്തത്. അതിന്റെ ഫലമാണ് ലഭിച്ചതെന്നു വിശ്വസിക്കുന്നു’ വാപ്പ മുഹമ്മദ് ഹുസൈൻ, ഉമ്മ റജീന ബീവി, അനിയൻ മുഹമ്മദ് റിയാസ്, അനിയത്തി ഫാത്തിമ എന്നിവർ ഉൾപ്പെടുന്നതാണു റാഫിയുടെ കുടുംബം. അതേ സമയം അടുത്തിടെ റാഫിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. റാഫിയുടെ ജന്മദിനത്തിൽ ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങും നടന്നത്.

Also Read
അന്ന് സംവിധായകന്റെ ഭീഷണിക്ക് വഴങ്ങിപ്പോയി, ഇന്നായിരുന്നെങ്കിൽ പോയി പണി നോക്കെന്ന് പറയുമായിരുന്നു; ആ ജയറാം സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു. ഏഴു മാസമായി തങ്ങൾ പ്രണയത്തിൽ ആയിരുന്നുവെന്ന് മഹീന തുറന്നു പറഞ്ഞിരുന്നു. വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെയാണ് ഇപ്പോൾ തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതെന്നും മഹീന പറയുന്നു. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് മഹീനയും.

ഇരുവരുടെയും നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ആരാധകർക്ക് ഒരു സർപ്രൈസ് ആയാണ് റാഫിയുടെ വിവാഹ വാർത്ത പുറത്തുവന്നത്.

Advertisement