സൗന്ദര്യം തനിക്ക് ഒരു ശാപമായിരുന്നു ആരാധന മൂത്തെത്തിയ ആ സുന്ദരി പെൺകുട്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു കുഞ്ഞിനെ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ദേവൻ

11280

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സൂപരിചിതനും പ്രിയങ്കരനും ആയ നടനാണ് ദേവൻ. നായകനായും വില്ലനായും സഹനടനായും എല്ലാം മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം ദേവൻ നിറഞ്ഞു നിന്നിരുന്നു.

സുന്ദരൻ ആയ വില്ലൻ എന്ന വിശേഷണത്തിന് ആർഹനായ നടൻ കൂടിയായിരുന്നു ദേവൻ.ഒരു കാലത്ത് ദേവനെ ആരാധിക്കാത്ത പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. അഭിനയ മികവും സൗന്ദര്യവും കൊണ്ട് ആയിരുന്നു ദേവൻ പെൺമണികളുടെ ഹൃദയം കവർന്നത്.

Advertisements

എന്നാൽ തനിക്ക് സൗന്ദര്യം ഒരു ശാപമായി തോന്നിയിരുന്നു എന്ന് ദേവൻ മുൻപ് ഒരിക്കൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. തന്റെ സൗന്ദര്യം കണ്ട് ആരാധന മൂത്തെത്തിയ സുന്ദരിയായ പെൺകുട്ടി തന്നോട് ഒരു കുഞ്ഞിനെ ആവശ്യപ്പെട്ടെന്നും ദേവൻ അന്ന വ്യക്തമാക്കിയിരുന്നു.

തനിക്ക് അതിയായ സൗന്ദര്യം ഉള്ളതിനാൽ പല നായികമാരും തന്നെ വില്ലനാക്കുന്നതിൽ എതിർപ്പു പ്രകടിപ്പി ച്ചിരുന്നു എന്നും ദേവൻ പറഞ്ഞിരുന്നു. തന്നോടുള്ള ആരാധന കൂടി ഒരിക്കൽ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നു താരം പറയുന്നു.

Also Read
ആ പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു, ശാലിനിക്കൊപ്പമുള്ള ചിത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് കുഞ്ചാക്കോബോബന്‍, ആകാംഷയോടെ ആരാധകര്‍

ദേവന്റെ ര ക്ത ത്തി ൽ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞു ദേവൻ അവരെ മടക്കി അയക്കുക ആയിരുന്നു. അതേ സമയം മലയാളത്തിലെ ചില സംവിധായകർ സൂപ്പർ സ്റ്റാറുകളുടെ നിഴലിൽ ജീവിക്കുന്നവരാണെന്ന് തുറന്നു പറഞ്ഞ ദേവന്റെ വാക്കുകൾ വിവാദം ആയിരുന്നു.

സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഗുണപരമായി സമീപിക്കാനൊന്നും സൂപ്പർ താരങ്ങൾ തയ്യാറല്ലെങ്കിലും തിരിച്ചറിവോടെ സ്വന്തം നിലപാടുകൾ തിരുത്താൻ തയ്യാകുന്നുവെന്ന് ദേവൻ പറയുന്നു. എന്നാൽ അതിനുപോലും തയ്യാറല്ല പരമ്പരാഗതപാത സ്വീകരിച്ചുവരുന്ന പല സംവിധായകരും.

തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ സൂപ്പർസ്റ്റാർ പരിവേഷമുള്ള സുന്ദരനായ വില്ലൻ ദേവന്റെ പാരമ്പര്യ വാദ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. പുതിയ സിനിമകളുടെ ട്രെൻഡിൽ ദേവൻ അതൃപ്തി പ്രകടിപ്പിക്കുന്നു. സെ ക് സും വ യ ല ൻ സു മാണ് പുതിയ സിനിമകൾ പ്രൊമോട്ട് ചെയ്യുന്നതെന്നാണ് ദേവൻ പറഞ്ഞത്.

ഇവിടെ മലയാള സിനിമയ്ക്കായി ഒരു പ്രസക്തിയൊന്നുമില്ല. കേരളത്തിലെ തിയേറ്ററുകളിൽ വിദേശ ചിത്രങ്ങളും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളും മലയാളത്തിനൊപ്പം കാഴ്ചക്കു വിധേയമാക്കപ്പെടുന്നുണ്ട്. സെക്സും വയലൻസും ഏറ്റവും കുറവ് മലയാള സിനിമകളിലാണ്.

പ്രേക്ഷകർ ഏല്ലാതരം സിനിമകളും കാണുമ്പോൾ മലയാളസിനിമ ചീത്തയാക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. ഹാർഡ് വർക്കിലൂടെ നല്ല തിരക്കഥകളും സംവിധാന ശൈലികളും രൂപപ്പെടുത്തുന്നതിന് പുതിയ തലമുറയിൽപെട്ട സംവിധായകരും അലസൻമാരാണ്. പലരും അന്യദേശ ചിത്രങ്ങളുടെ വിദൂരച്ഛായയിലാണ് സ്വന്തം സിനിമകൾ സ്വരുകൂട്ടുന്നത്.

എങ്കിലും യുവ സംവിധായകരിൽ മിക്കവരും നല്ല ഭാവനയുള്ളവർ ആണെന്ന് പറയാതിരിക്കാൻ ആവില്ല. സിനിമയിൽ വന്ന മാറ്റങ്ങളെ പ്രേക്ഷകർ പോസിറ്റീവായി എടുത്തുകഴിഞ്ഞു. അതിന്റെ മാറ്റങ്ങൾ സിനിമ വ്യവസായത്തിൽ തിരിച്ചറിയാനുമുണ്ട്. ഇനിയും ഇതൊക്കെ തിരിച്ചറിയാനും വിലയിരുത്താനും മുന്നോട്ട് വരേണ്ടത് പാരമ്പര്യവാദികളായ സംവിധായകരും താരങ്ങളുമാണ്.

Also Read
അവര്‍ക്ക് സിനിമകളില്‍ രണ്ട് നായികമാര്‍ വേണം, ഗ്ലാമറസ് ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്, മറ്റൊരു കാര്യത്തിനാണ് ഞങ്ങളെ ഉപയോഗിക്കുന്നത്, തെലുങ്ക് സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമല പോള്‍

നമ്മുടെ സിനിമ എക്കാലത്തും വിദേശങ്ങളിൽ അടൂരിന്റെ മേൽവിലാസത്തിൽ മാത്രമല്ല അറിയപ്പെടേണ്ടത്.
ലോകഭാഷയിലുള്ള സിനിമകളിലെല്ലാം മാറ്റങ്ങൾ വരുന്നുണ്ട്. ധീരമായ ചുവടുവെപ്പുകൾ ഉണ്ടാവുന്നുണ്ട്. മലയാള സിനിമയിലും അത് സാദ്ധ്യമാവണം. മികച്ച കലാസൃഷ്ടികളും ഒപ്പം പ്രേക്ഷക ശ്രദ്ധ നേടുന്നവിധം മലയാള സിനിമകളും മാറ്റാനുള്ള ഉത്തരവാദിത്വം ഇവിടുത്തെ തലമുതിർന്ന സിനിമക്കാർക്ക് ഉണ്ടെന്നും ദേവൻ പറയുന്നു.

Advertisement