ചില ദിവസങ്ങളിൽ വേദന കാരണം എഴുന്നേൽക്കാൻ പോലും പറ്റില്ല, തൂവൽസ്പർശം സീരിയലിലെ ‘മാളു’ സാന്ദ്ര ബാബു

4801

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാന്ദ്ര ബാബു. തൂവൽസ്പർശം എന്ന പരമ്പരയിൽ മാളു എന്ന കഥാപാത്രമായി തിളങ്ങുകയാണ് താരം ഇപ്പോൾ. തൂവൽസ്പർശത്തിൽ മാളുവായി അഭിനയിക്കുന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഇപ്പോൾ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു സീരിയലിലെ വേറിട്ട കഥാപാത്രത്തെ കുറിച്ച് സാന്ദ്ര മനസ് തുറന്നത്.സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

തൂവൽസ്പർശത്തിലെ മാളു എത്ര നിസാര കഥാപാത്രം ഒന്നുമല്ല. ലേശം ആക്ഷൻ ഒക്കെ ചെയ്യേണ്ടി വരുന്നതിന്റെ വെല്ലുവിളികൾ തനിക്കുണ്ട്. ഒരു ഷൂട്ട് കഴിഞ്ഞതിന് ശേഷം ജോയിന്റ് പെയിനും മുറിവുകളും കാരണം ചില ദിവസങ്ങളിൽ എണീക്കാൻ പോലും പറ്റാറില്ല. സീരിയലിലെ സ്റ്റണ്ട് സീനുകളെ പറ്റി പറയാതിരിക്കാൻ വയ്യ.

Also Read
ഇനി ഒരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചതാണ് എന്നാൽ പ്രവീൺ വന്നതോടെ എല്ലാം മാറി: രണ്ടാം വിവാഹത്തെ കുറിച്ച് വാചാലയായി അർച്ചന സുശീലൻ

ഓരോ ഫൈറ്റ് സീനുകളും റിയലിസ്റ്റിക് ആക്കാൻ കഴിയുന്നത്ര ശ്രമിക്കാറുണ്ട്. ഡ്യൂപ്പ് ഇല്ലാതെയാണ് താനും നടി അവന്തികയും ഓരോ ഫൈറ്റും ചെയിസ് സീനുമൊക്കെ ചെയ്തത്.വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന വലിയ ആഗ്രഹമാണ് മാളുവിൽ എത്തി നിൽക്കുന്നത്. തൂവൽസ്പർശത്തിന് മുൻപ് ഒരു വർഷത്തോളം ബ്രേക്ക് എടുത്തു.

ഒരു പ്രൊജക്ടും സ്വീകരിക്കാതെ നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരുന്നു. അതൊരു ചലഞ്ചിങ്ങ് ആയ ഒരു തീരുമാനം ആയിരുന്നു. മലയാളം സീരിയലിൽ കേട്ട് കേൾവി ഇല്ലാത്ത ഒരു കഥാപാത്രമാണ് താൻ അവതരിപ്പിക്കുന്ന മാളു. പഠിച്ച കള്ളി ആണെങ്കിലും ഉദാരമനസ്‌ക കൂടിയാണ്. സിനിമയിൽ നടിമാർ സ്റ്റണ്ട് ചെയ്യാറുണ്ടെങ്കിലും സീരിയലിൽ ഒരു നടി സ്റ്റണ്ട് ചെയ്യുന്നത് ഇത് ആദ്യമായിരിക്കും.

Also Read
മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും വെച്ച് തീർച്ചയായും സിനിമ ചെയ്യുമെന്ന് എസ്എസ് രാജമൗലി, ആവേശത്തിൽ ആരാധകർ

അതുകൊണ്ട് തന്നെ തന്റെ കാത്തിരിപ്പ് വെറുതെയായില്ല. അവന്തികയുമായി ഒന്നിച്ച് അഭിനയിച്ച് തുടങ്ങിയതോടെ ഞങ്ങൾ ഇപ്പോൾ ശരിക്കും സഹോദരങ്ങളെ പോലെ ആയി. നടി അവന്തിക എനിക്കിപ്പോൾ സ്വന്തം ചേച്ചിയെ പോലെയാണ്. എന്നെയിപ്പോൾ സപ്പോർട്ട് ചെയ്യുന്നതും കെയർ ചെയ്യുന്നതും കൊഞ്ചിക്കുന്നതും ഒക്കെ അവരാണ്.

അമ്മ കഴിഞ്ഞാൽ എന്റെ ഇമോഷനുകൾ മനസിലാക്കാൻ പറ്റുന്നത് ചേച്ചിക്കാണ്.അഭിനയത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ഒരു സീൻ മികച്ചതാക്കാൻ ഏതറ്റം വരെയും പോകാൻ തയാറായ ആളാണ് അവന്തിക. അങ്ങനെയുള്ള ഒരു സഹ അഭിനയത്രിയെ കിട്ടുക എന്നത് വലിയ ഭാഗ്യമാണ്. ഒരുപാട് ആക്ഷൻ സീനുകളിൽ അവന്തിക ഒരുപാട് വേദനിച്ചാണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. എങ്കിലും അവർ പിന്മാറുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

Advertisement