ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെ, എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ? സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി പാർവതി തിരുവോത്ത്

119

മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളിലും നിലപാടുകളിലും ഉറച്ചു നിൽക്കുന്ന താരം കൂടിയാണ് പാർവ്വതി. ഇപ്പോഴിതാ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കാത്ത കേരള സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്.

റിപ്പോർട്ടിൻ മേൽ തുടർനടപടികൾ സ്വീകരിക്കാത്തത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്നും പാർവതി പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. ഹേമ കമ്മീഷൻ റിപ്പോർട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ തങ്ങൾ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു.

Advertisements

ഈ നിർണ്ണായകമായ റിപ്പോർട്ട് തൊഴിലിടം സുരക്ഷിതമാക്കാൻ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നത് ആണെന്നും പാർവതി ഓർമ്മപ്പെടുത്തി. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ തങ്ങൾ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിർണ്ണായകമായ റിപ്പോർട്ട് ഞങ്ങളുടെ തൊഴിലിടം സുരക്ഷിതമാക്കാൻ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണ്.

Also Read
മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും വെച്ച് തീർച്ചയായും സിനിമ ചെയ്യുമെന്ന് എസ്എസ് രാജമൗലി, ആവേശത്തിൽ ആരാധകർ

എന്നാൽ ഈ വിഷയത്തിൽ ഒരു തീരുമാനവും എടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓർമ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്? എന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചത്.

അതേ സമയം 2017 ജൂലായ് മാസത്തിലാണ് സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. രണ്ടര വർഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വൽസല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ.

സിനിമ രംഗത്ത് ശക്തമായ നിയമ നിർമ്മാണം വേണമെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിനിമയിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവസരങ്ങൾക്കായി കിടപ്പറ പങ്കിടാൻ ചില പുരുഷൻമാർ നിർബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.

ചിത്രീകരണ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകൾ ൈലം ഗി ക പീ ഢ ന ത്തി നിരയാകുന്ന അനുഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷമായിട്ടും സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനോ റിപ്പോർട്ട് പുറത്തുവിടാനോ തയ്യാറായിട്ടില്ല എന്നതാണ് പ്രതിഷേധം ഉയരാനുള്ള കാരണം.

Also Read
ഷഫ്‌നക്കും സജിനും വിവാഹ വാർഷിക ആശംസകൾ നേർന്ന് ഗോപിക അനിൽ, ഒപ്പം ഞെട്ടിക്കുന്ന ഒരു സമ്മാനവും

Advertisement