ആസിഫ് അലിക്ക് ഇത് കരിയറില്‍ ഏറ്റവും തിളക്കമുള്ള കാലമാണ്. ഒന്നിന് പിറകേ ഒന്നായി സൂപ്പര്‍ഹിറ്റുകളും മികച്ച കഥാപാത്രങ്ങളും തേടി വരുന്നു. പഴയ ആസിഫില്‍ നിന്നും പുതിയ ആസിഫിലേക്കുള്ള ദൂരം ഒത്തിരിയുണ്ട്. സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും കൂടുതല്‍ തെളിച്ചമുള്ള കാഴ്ചപ്പാടുകളുമായി മുന്നേറുന്ന ആസിഫ് മനസ് തുറക്കുന്നു.
കാലം ഇത്രയായിട്ടും ആസിഫിന് ഒരു മാറ്റവുമില്ല. എന്താണ് അതിന്റെ രഹസ്യം?
ജീവിതത്തില്‍ ഭയങ്കര എക്സൈറ്റ്മെന്റാണ്. അതായിരിക്കും കാരണം.
എന്താണ് എക്സൈറ്റ് ചെയ്യുന്നത്?
സിനിമയായിരുന്നു എന്റെ സ്വപ്നം.അത് യാഥാര്‍ത്ഥ്യമായി. പിന്നെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ പറ്റി. അതു തന്നെയാണ് ഏറ്റവും വലിയ എക്സൈറ്റ്മെന്റ്. മമ്മൂക്ക പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓര്‍മ്മയിലുണ്ട് - പണ്ട് സിനിമയില്‍ വരാന്‍ പ്രയാസമായിരുന്നു. എത്തിയാല്‍ എങ്ങനെയെങ്കിലും നിന്നുപോകും. ഇപ്പോള്‍ നേരെ മറിച്ചാണ്. വരാന്‍ വളരെ എളുപ്പമാണ്. നിലനില്‍ക്കാനാണ് പാട്.
സ്വയം വിലയിരുത്തുമ്ബോള്‍?
വലിയ സംവിധായകരുടെ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. കുറെ മോശം സിനിമകളിലും അഭിനയിച്ചു. ഒരു സമയത്ത് ധാരാളം ഫാന്‍ ഫോളോയിംഗുണ്ടായിരുന്നു. അത് ഇടയ്ക്കൊന്ന് കുറഞ്ഞു. അവരെ ഞാന്‍ തിരിച്ചു പിടിച്ചെന്നാണ് പലരും പറയുന്നത്. അതിന്റെയെല്ലാം സമ്മര്‍ദ്ദമുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ സന്തോഷം ഞാന്‍ സിനിമയിലുണ്ടെന്നതാണ്. ചെറുപ്പം മുതലേ സ്ക്രീനില്‍ കാണുന്ന ഒരുപാട് പേരുടെ കൂടെ അടുത്തിടപഴകാനും അവരോട് ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. എന്നെപ്പോലെ ഒരു സാധാരണക്കാരന് അത് വലിയ അദ്ഭുതമാണ്.
ആരാധകരെ തിരിച്ച് കിട്ടിയെന്ന് പറയുന്നതില്‍ കൃത്യമായ ജഡ്ജ്മെന്റില്ലേ?
ഇല്ല. അതൊരിക്കലും പറയാന്‍ പറ്റില്ല. പുറത്തിറങ്ങുമ്ബോള്‍ പലരും വന്ന് സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യാറുണ്ട്. ആ സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു പരിചയവുമില്ലാത്ത ആള്ക്കാര് എത്ര സ്നേഹത്തോടെയാണ് എന്നെ ’ഇക്കാ” യെന്ന് വിളിക്കുന്നത്. അത് വലിയ അംഗീകാരമാണ്. സിനിമയില്‍ വന്നിട്ട് വ്യക്തിജീവിതത്തില്‍ വന്ന മാറ്റമെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ അന്നും ഇന്നും പറയുന്നത് എന്റെ ബാങ്ക് അക്കൗണ്ടില്‍ വന്ന വ്യത്യാസമാണ്. അല്ലാതെ ഒരു മാറ്റവും വന്നിട്ടില്ല.
സിനിമയുടെ വിജയത്തെയും പരാജയത്തെയും നേരിടുന്നത് എങ്ങനെയാണ് ?
സിനിമ മോശമായാല്‍ ഒരുപാട് സങ്കടപ്പെടുന്ന ആളാണ് ഞാന്‍. അതില്‍ നിന്ന് കരകയറാന്‍ സമയമെടുക്കും. നല്ല അഭിപ്രായമാണെങ്കില്‍ ഞാനത് ഭീകരമായിട്ട് ആഘോഷിക്കും.
ഉയരെ എന്ന സിനിമ കണ്ടാല്‍ ആസിഫിനോട് വെറുപ്പ് തോന്നും. എന്തായിരുന്നു ആ കഥാപാത്രം ചെയ്യാനുള്ള ചങ്കൂറ്റം?
ഒരു സ്റ്റാര്‍ എന്നതിനേക്കാള്‍ എന്നിലെ ആക്ടറിനാണ് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നത്. സിനിമകളില്‍ ഗസ്റ്റ് റോളുകള്‍ ചെയ്യുന്നതും കാരക്ടര്‍ റോളുകള്‍ ചെയ്യുന്നതും നെഗറ്റീവ് റോളുകള്‍ ചെയ്യുന്നതുമൊക്കെ അതുകൊണ്ടാണ്. ’ഉയരെ” പോലെയുള്ള സിനിമകള്‍ വരാന്‍ പോകുന്ന സിനിമകള്‍ക്ക് ഗുണമേ ചെയ്യൂ. എന്റെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്‍ധാരണയുണ്ടാകാന്‍ പാടില്ല. അതാണ് ഒരു ആക്ടറുടെ വിജയം.ഉയരെ ചെയ്യാന്‍ മറ്റൊരു കാരണം പാര്‍വതിയുടെ സാന്നിദ്ധ്യമാണ്. നല്ല സിനിമകള്‍ മാത്രം ചെയ്യുന്നൊരാളാണ് പാര്‍വതി. പിന്നെ ബോബി സഞ്ജയ് ടീമിലുള്ള വിശ്വാസം.
പണ്ട് ആസിഫ് ഉഴപ്പനായിരുന്നു?
ശരിയാണ്. സിനിമയില്‍ വന്നുകഴിഞ്ഞിട്ടാണ് സിനിമ എന്താണെന്ന് മനസിലാക്കിയത്. ഞാന്‍ കാണിച്ചുകൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്കറിയില്ലായിരുന്നു. മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ട്. കഥ പറയുമ്ബോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകള്‍ക്കും കൈകൊടുക്കുന്നത്. എന്നാല്‍ ചിത്രീകരിച്ചു വരുമ്ബോള്‍ കഥ ആകെ മാറിമറിഞ്ഞിരിക്കും.അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്തു പോയത്.
പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വയ്ക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെത്തേടി അധികവും വന്നത്. ഞാനത് എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെടുന്ന തിരക്കഥകള്‍ ഉണ്ടായിരുന്നില്ല.
ആസിഫിനെ ഇപ്പോഴും കോളേജ് കുമാരനായി കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം?
ഋതുവും അപൂര്‍വരാഗവും കഴിഞ്ഞസമയത്ത് ഒരുപാട് പേര് എന്നെ കോളേജ്, സ്കൂള്‍ സിനിമകള്‍ക്കാണ് വിളിച്ചത്. ആ ചോക്ളേറ്റ് ബോയ് ഇമേജില്‍ കുടുങ്ങി പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചത്. ഒാര്ഡിനറിയിലെ ഭദ്രന് അതിനൊരു ഉദാഹരണമാണ്. എന്നാല്‍ എന്തിനാണ് അത്തരത്തിലൊരു നെഗറ്റീവ് കാരക്ടര്‍ ചെയ്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ദൈവം സഹായിച്ച് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ എനിക്കുണ്ട്.
ഇനി സിനിമകള്‍ സെലക്ട് ചെയ്യുന്നതെങ്ങനെയായിരിക്കും?
പരിചയസമ്ബന്നരായ ആളുകളോടൊപ്പമായിരിക്കും വര്‍ക്ക് ചെയ്യുക. പുതിയ സംവിധായകനാണെങ്കില്‍ ആരുടെയെങ്കിലും കൂടെ ജോലി ചെയ്ത പരിചയം വേണം. സിനിമ എന്താണെന്ന് അറിയാവുന്ന ആളായിരിക്കണം. തിരക്കഥ പൂര്‍ണമായി വായിച്ച് ഇഷ്ടപ്പെട്ടാലേ സിനിമ ചെയ്യൂ.
രണ്ട് മക്കളുടെ അച്ഛനായ ശേഷം വ്യക്തിപരമായി ഉണ്ടായ മാറ്റം?
മോന് ആദത്തിന് അഞ്ചര വയസായി. മോള് ഹയയ്ക്ക് രണ്ട് വയസും. ഹോം സിക്ക്നെസ് വന്ന് തുടങ്ങിയതാണ് പ്രധാന മാറ്റം. ഏഴാംക്ളാസ് മുതല്‍ ഡിഗ്രിവരെ ഞാന്‍ ബോര്‍ഡിംഗില്‍ നിന്നാണ് പഠിച്ചത്. അതുകൊണ്ടു തന്നെ കുടുംബവുമായുള്ള അടുപ്പം വളരെ കുറവായിരുന്നു. വാപ്പയും ഉമ്മയുമായിട്ട് ഫോണിലാണ് കൂടുതല്‍ സംസാരിച്ചിരുന്നത്. സിനിമയെന്ന് പറഞ്ഞ് എറണാകുളത്ത് വന്നപ്പോള്‍ വീട്ടില്‍നിന്ന് കുറച്ച് കൂടി അകന്നു. അത് മാറിയത് കുട്ടികള്‍ വന്നപ്പോഴാണ്. അതോടെ കുടുംബമെന്ന ചിന്ത വന്നു. രണ്ട് പിള്ളേരെയും കാണാതെ എനിക്ക് ഉറങ്ങാന്‍ പറ്റില്ല.
അനുജന് അസ്ക്കര്‍ അലിയെ സിനിമ തിരഞ്ഞെടുക്കുന്നതില്‍ സഹായിക്കാറുണ്ടോ?
എന്നോട് ഒരുപാടുപേര് ഇൗ ചോദ്യം ചോദിച്ചിട്ടുണ്ട്.അവരോടൊക്കെ ഞാന്‍ തിരിച്ച് ചോദിക്കുന്ന ഒരു ചോദ്യം എങ്ങനെയാണ് ഞാനവനെ സഹായിക്കേണ്ടതെന്നാണ്. എന്റെ സ്ക്രിപ്റ്റ് സെലക്ഷന് തന്നെ ചോദ്യചിഹ്നമാണ്. (ചിരി).
ജ്യേഷ്ഠാനുജന്മാര് ഒരുമിച്ചൊരു സിനിമ?
എനിക്ക് വലിയ ആഗ്രഹമുണ്ട്. ഉറപ്പായിട്ട് ചെയ്യണം. എന്റെ ലൊക്കേഷനില്‍ അവനെകൊണ്ട് നിറുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അവന് മടിച്ച് മാറിനില്‍ക്കും. അവന് എന്നെക്കാള്‍ സമയോടാണ് അടുപ്പം.